സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
Posted by
melukavu-live
| at 08:58
0
comments
Labels :
സംസ്ഥാനത്ത് മെയ് 8 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 13 സെന്റീമീറ്ററിലധികം മഴ ലഭിച്ചേക്കും. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.
കുന്നിന്‍ചെരിവുകളില്‍ ഉരുള്‍ പൊട്ടലിന് സാധ്യതയുണ്ട്. ചെറുനദികള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളും നാട്ടുകാരും പോകുമ്പോള്‍ ജാഗ്രതപാലിക്കണമെന്നാണ് നിര്‍ദേശം.
തീരപ്രദേശത്ത് 55 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Subscribe to:
Post Comments (Atom)


