മഴക്കാല രോഗങ്ങള്‍ അകറ്റാന്‍
Posted by
melukavu-live
| at 02:08
0
comments
Labels :
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
. ഭക്ഷണത്തിനു മുന്‍പ് സോപ്പ് ഉപയോഗിച്ചു കൈ കഴുകുക.
. ഭക്ഷണസാധനങ്ങള്‍ ചൂടോടുകൂടി കഴിക്കുക.
. ഈച്ചശല്യം തടയുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍നിന്നു പഴച്ചാറുകള്‍ വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കുക
. എപ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കുക.
. അലസമായി കിടക്കുന്ന ചിരട്ടകള്‍, പ്ളാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍ എന്നിവയിലൊക്കെ കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാധ്യതയുണ്ട്. അല്‍പ്പം വെള്ളം കെട്ടിക്കിടക്കുന്നതു കണ്ടാല്‍ ബ്ളീച്ചിങ് പൌഡര്‍ വിതറുകയാണ് ഉത്തമം.
. കിണറിനും വേണം ശ്രദ്ധ. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ക്ളോറിന്‍ ചേര്‍ക്കണം. ചുറ്റുമതില്‍ കെട്ടിയാല്‍ മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും ഒലിച്ചിറങ്ങുന്നത് ഒഴിവാക്കാം.
. കിണറ്റിന്‍കരയില്‍ അലക്കരുതെന്നും കുളിക്കരുതെന്നും മൃഗങ്ങളെ കുളിപ്പിക്കരുതെന്നും പറയേണ്ട കാര്യമില്ലല്ലോ.
. മലിനജലം ഒഴുക്കിവിടാന്‍ അഴുക്കുചാല്‍ ഉണ്ടാകണം. അവസാനം ഒരു കുഴിയും. കുഴിയില്‍ പൊട്ടിയ ഒാട്, ഇഷ്ടികക്കഷണങ്ങള്‍ എന്നിവ അടുക്കിയശേഷം മണല്‍ വിരിക്കുക. കൊതുകു പെരുകാതിരിക്കാന്‍ ഉത്തമമാര്‍ഗമാണിത്.
. അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികില്‍സിച്ചു ഗുരുതരമാക്കാതെ ഡോക്ടറെ സമീപിക്കണം. പനിയുടെ കാര്യത്തില്‍ ഇതു പ്രധാനമാണ്. സാധാരണ പനിയെന്നു പറഞ്ഞു തള്ളിക്കളയുന്നതു പിന്നീടു ദോഷമുണ്ടാക്കും.
ചര്‍മ സംരക്ഷണം
മുടി വരണ്ട് അറ്റം വിണ്ടു കീറുക, ചര്‍മം പരുക്കനാകുക, ചുണ്ടു പൊട്ടുക, കാല്‍പ്പാദങ്ങള്‍ വെടിച്ചു കീറുക...അങ്ങനെ പ്രശ്നങ്ങളുടെ പട്ടിക നീളുകയാണ്. വളരെ ഡ്രൈ ആയ ചര്‍മമുള്ളവര്‍ പ്രത്യേകം ജാഗ്രത കാണിക്കണം. എണ്ണമയം കുറയുന്നതോടെ തൊലിപ്പുറത്തും ചുണ്ടിലും മറ്റും വിണ്ടുകീറല്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. സോപ്പിന്റെ ഉപയോഗം കുറയ്ക്കണം. പകരം ചെറുപയര്‍ പൊടിയോ കടലമാവോ ആവാം. എണ്ണമയം നിലനിര്‍ത്താന്‍ ക്രീമുകളോ പച്ചവെളിച്ചെണ്ണയോ ഉപയോഗിക്കാവുന്ന താണ്. കുളിച്ചു കഴിഞ്ഞാല്‍ മുടിയില്‍ ഈര്‍പ്പം ഉണ്ടാകരുത്. ഈര്‍പ്പം ഉണ്ടായാല്‍ താരന്റെ ആക്രമണ ത്തിനു വഴിതുറക്കും.
ചായയും കാപ്പിയും അധികമാവരുത്
വേനല്‍ക്കാലത്ത് ചായയും കാപ്പിയും മദ്യത്തിനു തുല്യമാണ് എന്നാണു വിലയിരുത്തല്‍. മഴക്കാലത്തും വ്യത്യസ്തമല്ല. രാവിലെയും വൈകിട്ടും ഒാരോ കപ്പ് ചായയോ കാപ്പിയോ കുടിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അതിന്റെ അളവ് കൂടരുത് എന്നുമാത്രം. ദാഹം മാറ്റാനുള്ളതല്ല ഇവയെന്ന് ഒാര്‍മ വേണം.
സോക്സും ഷൂസും വില്ലനാകും
നനഞ്ഞ യൂണിഫോമും ഷൂസിനകത്തെ നനഞ്ഞുകുതിര്‍ന്ന സോക്സും വില്ലന്‍മാരാകും. മഴക്കാലത്ത് ഷൂ, സോക്സ് എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുന്നതാണു നല്ലത്. നനഞ്ഞ സോക്സ് ധരിച്ച് ഇരുന്നാല്‍ ഫംഗസ് ബാധ ഉണ്ടാകാം. മഴ നനഞ്ഞു വന്നുകഴിഞ്ഞാല്‍ കാല്‍ വൃത്തിയായി കഴുകിത്തുടച്ച് ഉണക്കണം. വിരലുകള്‍ക്കിട വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ലെതര്‍ നിര്‍മിത ചെരുപ്പുകളില്‍ ഈര്‍പ്പം തങ്ങിനില്‍ക്കും എന്നതിനാല്‍ പ്ളാസ്റ്റിക് നിര്‍മിത അല്ലെങ്കില്‍ റബര്‍ നിര്‍മിത ചെരുപ്പുകളാണ് ഉത്തമം. അതുപോലെതന്നെ നനഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇല്ലെങ്കില്‍ ഫംഗല്‍ ഇന്‍ഫക്ഷനും വൈറല്‍ ഇന്‍ഫക്ഷനും ഉണ്ടാകും. നനഞ്ഞ വസ്ത്രങ്ങള്‍ ഫാനിനു ചുവട്ടില്‍ ഇട്ട് ഉണക്കുന്ന ശീലമുണ്ട് ചിലര്‍ക്ക്. ആ മുറിയുടെ വാതിലുകളും ജനലുകളും തുറന്നിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം
Subscribe to:
Post Comments (Atom)


