സുഹൃത്ത് സമീപത്തുണ്ടെങ്കില്‍ ഫെയ്‌സ്ബുക്ക് നമ്മെ അറിയിക്കും
Posted by
melukavu-live
| at 07:46
0
comments
Labels :
ന്യൂയോര്‍ക്ക്: ഇനി ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ സമീപത്തുണ്ടെങ്കില്‍ ആ വിവരം ഫെയ്‌സ്ബുക്ക് നമ്മെ അറിയിക്കും. ഇതിനുളള പ്രത്യേക ആപ്പുമായാണ് ഫെയ്‌സ്ബുക്ക് രംഗത്തെത്തിയിരിക്കുന്നത്. ‘നിയര്‍ബൈ ഫ്രണ്ട്‌സ്’ എന്നാണ് ഈ ആപ്ലിക്കേഷന്‍ പേരിട്ടിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് ഉപയോക്താക്കളെ ജി.പി.എസ് സംവിധാനത്തിലൂടെയാണ് അവരുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുമായി ബന്ധിപ്പിക്കുന്നത്. അരമൈല്‍ അകലെ സുഹൃത്ത് എത്തിയാലുടന്‍ ഉപഭോക്താവിന് നോട്ടിഫിക്കേഷന്‍ ലഭിക്കും. അതെസമയം ആപ്‌ളിക്കേഷന്‍ ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാല്‍ അത് ഷെയര്‍ ചെയ്യുന്ന സുഹൃത്തുകള്‍ക്കേ സ്ഥലത്തിന്റെ മാപ്പ് അടക്കമുള്ള ലൊക്കേഷന്‍ വിവരങ്ങള്‍ ലഭ്യമാകൂ.
തുടക്കത്തില്‍ ഈ സംവിധാനം അമേരിക്കയിലെ ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലഭിക്കുക. വൈകാതെ എല്ലാ രാജ്യങ്ങളിലേയും ഫെയ്‌സ്ബുക്ക് ഉപോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാകും.
2012ല്‍ ഗ്‌ളാന്‍സീ എന്ന ആപ്‌ളിക്കേഷന്‍ നിര്‍മാതാക്കളില്‍ നിന്നാണ് ഫെയ്‌സ്ബുക്ക് ഈ ആപ്പ് സ്വന്തമാക്കിയത്.
Subscribe to:
Post Comments (Atom)


