ജോസ് കെ മാണിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം 26 ന്

jose-k-mani 


കോട്ടയം: കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചില്ല. പത്രിക സ്വീകരിക്കുന്നതിനെതിരെ എല്‍ഡിഎഫ് എതിര്‍പ്പുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് ആണ് പത്രികയില്‍ തീരുമാനമെടുക്കുന്നത് കളക്ടര്‍ ഇരുപത്തിയാറിലേക്ക് മാറ്റിയത്.
പട്ടികയില്‍ കെ.എം മാണി ഒപ്പിട്ടതിനെതിരെ എല്‍.ഡി.എഫ് പരാതി നല്‍കിയിരുന്നു.ഇത് സംബന്ധിച്ചുള്ള രേഖകള്‍ നാളെ വരണാധികാരിക്കു മുമ്പില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച ജോസ് കെ.മാണിയുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കും.
ജോസ് കെ മാണിയുടെ നാമനിര്‍ദ്ദേശ പത്രിക സംബന്ധിച്ച പരാതി ഗൗരവമുള്ളതാണെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ പറഞ്ഞു. മൂന്നു കാര്യങ്ങളില്‍ കളക്ടര്‍ വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം കോട്ടയത്ത് ജോസ് കെ.മാണിക്കെതിരെ ഡമ്മി സ്ഥാനാര്‍ത്ഥികളുടെ മത്സരമില്ല. വരണാധികാരികള്‍ ജോസ് കെ മാണിയെ സഹായിക്കുന്നതായി മറ്റു സ്ഥാനാര്‍ത്ഥികള്‍ ആരോപിച്ചു.