ജനസമ്പര്‍ക്കം: സഹായം അഞ്ചരക്കോടിയിലേറെ
Posted by
melukavu-live
| at 03:39
0
comments
Labels :
ജനസമ്പര്‍ക്കം: സഹായം അഞ്ചരക്കോടിയിലേറെ
തൊടുപുഴ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി പ്രകാരം ഇടുക്കി ജില്ലയില്‍ വിതരണം ചെയ്ത ധനസഹായം അഞ്ചര ക്കോടി കവിയുമെന്നു നിഗമനം. 5.52 കോടി രൂപയാണു ധനസഹായമായിഇതുവരെ നല്‍കിയതെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്ച സര്‍ക്കാരിനു സമര്‍പ്പിക്കും. ജനസമ്പര്‍ക്ക പരിപാടിയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക വിതരണം ചെയ്തത് ഇടുക്കി ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം 4.21 കോടി രൂപയാണു ധനസഹായ ഇനത്തില്‍ ജില്ലയില്‍ വിതരണം ചെയ്തത്.
ഇത്തവണ ജനസമ്പര്‍ക്ക പരിപാടി തുടങ്ങും മുന്‍പു 4007 പരാതികളാണ് ഓണ്‍ലൈന്‍ വഴി കലക്ടറേറ്റില്‍ ലഭിച്ചത്. ജനസമ്പര്‍ക്ക പരിപാടി നടന്ന ദിവസം 13444 പരാതികള്‍ മുഖ്യമന്ത്രിക്കു ലഭിച്ചു. മുന്‍പു ലഭിച്ചതും, ജനസമ്പര്‍ക്ക പരിപാടി നടന്ന ദിവസം ലഭിച്ചതുമായ പരാതികളില്‍ 1340 പേര്‍ക്കാണു അന്നേ ദിവസം 2,25,73,500 രൂപ ധനസഹായമായി വിതരണം ചെയ്തത്.
എപിഎല്‍ പട്ടികയില്‍ നിന്നു 762 പേരെ ബിപിഎല്ലുകാരാക്കി. ഇത്തവണ ലഭിച്ച 4007 അപേക്ഷകളില്‍ 2149 അപേക്ഷകള്‍ പൂര്‍ണമായും തീര്‍പ്പാക്കി സാമ്പത്തിക സഹായം വിതരണം ചെയ്തു. ഇതില്‍ പട്ടയം, ആനുകൂല്യം, ജോലി, വീടു വയ്ക്കുന്നത് എന്നിവ സംബന്ധിച്ച 1552 അപേക്ഷകളില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇവ തരംതിരിച്ച്, തീരുമാനമെടുക്കുന്നതിനായി സര്‍ക്കാരിന് അയയ്ക്കുന്ന ജോലികള്‍ കലക്ടറേറ്റില്‍ പുരോഗമിക്കുകയാണ്.
വികലാംഗര്‍ക്കുള്ള
സഹായം സംബന്ധിച്ച് 28 അപേക്ഷകള്‍ ലഭിച്ചത് വികലാംഗ കോര്‍പറേഷന് ഉടന്‍ കൈമാറും. മുഖ്യമന്ത്രിയെക്കൂടാതെ പി.ടി. തോമസ് എംപി, മന്ത്രി പി.ജെ. ജോസഫ്, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവരും അപേക്ഷകര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇവയുടെ കണക്കുകള്‍ ശേഖരിച്ചു വരികയാണ്. ഇതുകൂടി തിട്ടപ്പെടുത്തുമ്പോള്‍ ജില്ലയില്‍ ധനസഹായമായി വിതരണം ചെയ്ത തുക അഞ്ചരക്കോടി കവിയുമെന്നാണു വിലയിരുത്തല്‍.
Subscribe to:
Post Comments (Atom)

