കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനുള്ള തത്വത്തിലുള്ള അംഗീകാരം പിന്‍വലിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനുള്ള തത്വത്തിലുള്ള അംഗീകാരം പിന്‍വലിച്ചു. 
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അംഗീകാരം പിന്‍വലിച്ചത്. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിക്കുന്നതിന് പുതിയ സമിതിയെ രൂപീകരിക്കാനും വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പുതിയ സമിതി ആരുടെ നേതൃത്വത്തിലായിരിക്കുമെന്ന് വ്യക്തമല്ല.
കേരളം ഗോവ സര്‍ക്കാരുകള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് കേന്ദ്രസര്‍ക്കാറിനെ രേഖാമൂലം അറിയിച്ചിരുന്നു. കര്‍ണ്ണാടകത്തിനും മഹാരാഷ്ട്രക്കും ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ വ്യക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒട്ടേറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
രണ്ട് പേജ് ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ടാണ് വനം പരിസ്ഥിതി വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് നവംബര്‍ 16ന് നല്‍കിയ തത്വത്തിലുള്ള അംഗീകാരമാണ് പിന്‍വലിച്ചിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് കേരളത്തില്‍ അടക്കം തിരിച്ചടിക്ക് കാരണമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടിയിരുന്നു.