പ്രവാസിവോട്ട് യാഥാര്‍ഥ്യമാകുന്നു; ഒാണ്‍ലൈന്‍ വോട്ടിങ്ങിന് സാധ്യത
Posted by
melukavu-live
| at 07:39
0
comments
Labels :
തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്ന കാര്യം പരിഗണനയിലെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍. ഒാണ്‍ലൈന്‍ സംവിധാനത്തിലൂടെ വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. സുപ്രീം കോടതിയിലാണ് കമ്മിഷന്‍ ഇൌ നിലപാട് അറിയിച്ചത്. ഒാണ്‍ലൈന്‍ സംവിധാനത്തിലൂടെ വോട്ട് ചെയ്യാനുള്ള അവസരം ഇത്തവണ നടപ്പിലാക്കാനാകുമോ എന്ന് അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ തങ്ങളുടെ നിലപാട് അറിയിച്ചത്.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക്, തപാല്‍ വോട്ട് അനുവദിക്കുന്ന കാര്യം പരിഗണിച്ചുകൂടേയെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോടും തിരഞ്ഞെടുപ്പു കമ്മിഷനോടും ആരാഞ്ഞിരുന്നു. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ ദുബായിലെ ഡോ. വി.പി. ഷംഷീര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.
Subscribe to:
Post Comments (Atom)


