വകുപ്പുകള്‍ തമ്മില്‍ വടംവലി; നൂറോളം കുടുംബങ്ങളുടെ വെള്ളംകുടി മുട്ടി
Posted by
melukavu-live
| at 06:46
0
comments
Labels :
കോട്ടയം . വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ പാളിച്ച വന്നപ്പോള്‍ നൂറോളം കുടുംബങ്ങളുടെ വെള്ളംകുടിയാണു മുട്ടിയത്. നാലുവരിപ്പാത നിര്‍മിക്കുന്നതിനായി കോടിമതമുതല്‍ മണിപ്പുഴവരെ എംസി റോഡ് മണ്ണിട്ടുയര്‍ത്തിയതോടെയാണ് ഒരു വര്‍ഷത്തിലേറെയായി ഈ നാട്ടുകാര്‍ക്കു വെള്ളമില്ലാതായത്.
നാലുവരിപ്പാതയ്ക്കായി നിലവിലുള്ള റോഡ് മണ്ണിട്ടുയര്‍ത്തിയതോടെ ജല അതോറിറ്റിയുടെ പൈപ്പുകള്‍ റോഡ് നിരപ്പില്‍നിന്നും മൂന്നു മീറ്ററോളം അടിയിലായി. കാലപ്പഴക്കംമൂലം പൊട്ടാന്‍ തയാറായി നില്‍ക്കുന്ന പൈപ്പുകളിലൂടെ വെള്ളം തുറന്നുവിടാന്‍ ജല അതോറിറ്റി തയാറാകാതെവന്നതോടെ കോടിമത, മണിപ്പുഴ, പതിനാറില്‍ച്ചിറ പ്രദേശങ്ങളില്‍ ഒരു മാസത്തിലേറെയായി വെള്ളം എത്തിയിട്ട്. എംസി റോഡ് ഉയര്‍ത്തുംമുന്‍പു പൈപ്പുകള്‍ മാറ്റുന്നതിനായി ജല അതോറ്റിറ്റി പൊതുമരാമത്തു വകുപ്പിന് എസ്റ്റിമേറ്റ് നല്‍കിയിരുന്നു.
എന്നാല്‍, പൈപ്പ് മാറ്റുന്നതിനായി എസ്റ്റിമേറ്റ് പ്രകാരമുള്ള തുക അടയ്ക്കാന്‍ പൊതുമരാമത്തു വകുപ്പ് അധികൃതര്‍ തയാറായില്ല. ഇതോടെയാണ് പൈപ്പുകള്‍ മീറ്ററുകളോളം അടിയിലായത്. വര്‍ഷങ്ങളുടെ പഴക്കമുള്ള പൈപ്പുകള്‍ പൊട്ടിയാല്‍ അറ്റകുറ്റപ്പണി നടത്താന്‍ ബുദ്ധിമുട്ടാകുമെന്നുകണ്ട ജല അതോറിറ്റി അധികൃതര്‍ വെള്ളം തുറന്നുവിടുന്നതിന്റെ അളവു കുറച്ചു. ഇതോടൊപ്പം ഓടനിര്‍മാണത്തിനായി ജെസിബി ഉപയോഗിച്ചു റോഡരിക് കുഴിക്കുകകൂടി ചെയ്തതോടെ ബാക്കിയുണ്ടായിരുന്ന പൈപ്പുകളും പൊട്ടി. ഇതോടെ മണിപ്പുഴ, കോടിമത, പതിനാറില്‍ച്ചിറ
പ്രദേശങ്ങളില്‍ പൂര്‍ണമായി ജല വിതരണം മുടങ്ങി.
മണിപ്പുഴ പ്രദേശത്ത് ഒരു മാസത്തിലേറെയായി ശുദ്ധജലമെത്തിയിട്ട്. കഴിഞ്ഞ മാര്‍ച്ച് 25നാണ് അവസാനമായി ഈ പ്രദേശത്ത് വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജലം എത്തിയത്. ഇതിനുശേഷം ഇതുവരെ വെള്ളമെത്തിയിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി ഈ പ്രദേശങ്ങളില്‍ വല്ലപ്പോഴും മാത്രമാണു വെള്ളമെത്തുന്നതെന്നാണു നാട്ടുകാര്‍ പറയുന്നത്. മൂന്നു മീറ്ററോളം ആഴത്തിലുള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നും ഇത് ഉടന്‍തന്നെ പൂര്‍ത്തിയാകുമെന്നും ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.

Subscribe to:
Post Comments (Atom)