വോട്ടേഴ്സ് സ്ലിപ് വിതരണം ഇന്നു മുതല്‍...





തിരുവനന്തപുരം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ എല്ലാ വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പു കമ്മിഷന്‍ നേരിട്ട് വോട്ടേഴ്സ് സ്ലിപ്പുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസര്‍ അറിയിച്ചു.

ബൂത്തുതല ഉദ്യോഗസ്ഥര്‍ (ബിഎല്‍ഒ) ഇവ ഇന്നു മുതല്‍ അഞ്ചു വരെ വീടുകളില്‍ നേരിട്ടെത്തിക്കും. വോട്ടറുടെ വിവരങ്ങളും ഫോട്ടോയും വോട്ടര്‍ പട്ടികയിലെ ക്രമനമ്പറും സ്ലിപ്പിലുണ്ടാകും. ബൂത്തില്‍ വോട്ടറെ തിരിച്ചറിയുന്നതിനും ക്രമ നമ്പര്‍ കണ്ടെത്തി വേഗം വോട്ടു ചെയ്യുന്നതിനും സ്ലിപ് സഹായകമാകും.

ഫോട്ടോ പതിച്ച തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരാന്‍ സാധിക്കാത്തവര്‍ക്കും വോട്ടേഴ്സ് സ്ലിപ് ഉപയോഗിച്ചു വോട്ടു ചെയ്യാം. എന്നാല്‍ സ്ലിപ്പിന്റെ പകര്‍പ്പ് ഉപയോഗിച്ചു വോട്ടു ചെയ്യാന്‍ അനുവദിക്കില്ല.

10നു മുന്‍പു സ്ലിപ് ലഭിക്കാത്തവര്‍ക്ക് പോളിങ് ദിവസം അതതു ബൂത്ത് കേന്ദ്രങ്ങളിലെ വോട്ടര്‍ സഹായ കേന്ദ്രങ്ങളില്‍ നിന്ന് സ്ലിപ് വിതരണം ചെയ്യുന്നതാണ്.