കൂര്‍ഗ്ഗിന്‌ ഇപ്പോള്‍ മൂന്നാറിനേക്കാള്‍ തിളക്കം!

കൂര്‍ഗ്ഗിന്‌ ഇപ്പോള്‍ മൂന്നാറിനേക്കാള്‍ തിളക്കം!






കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്ക്‌ ഏറെ തിളക്കം ഉണ്ടാക്കിക്കൊടുത്തത്‌ മൂന്നാര്‍ ആണെന്ന്‌ പറഞ്ഞാല്‍ തെറ്റൊന്നുമില്ല. മൂന്നാര്‍ ലക്ഷ്യം വച്ചാണ്‌ പല വിദേശ സഞ്ചാരികളും കേരളത്തില്‍ കാലുകുത്തുന്നത്‌. എന്നാല്‍ മൂന്നാറിന്റെ തിളക്കത്തേക്കാള്‍ മാറ്റ്‌ കൂടിയ തിളക്കം ഇപ്പോള്‍ കര്‍ണാടകയിലെ കൂര്‍ഗ്ഗിനാണ്‌. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കൂര്‍ഗ്ഗ്‌ മൂന്നാറിനെ കടത്തിവെട്ടിയിരിക്കുകയാണ്‌. കേരള, കര്‍ണാടക ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന്‌ ലഭിക്കുന്ന കണക്ക്‌ പ്രകാരം കൂര്‍ഗാണ്‌ മൂന്നാറിനേക്കാള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്‌. കഴിഞ്ഞ വര്‍ഷം മൂന്നാറിനാണ്‌ ഒന്നാം സ്ഥാനമെങ്കില്‍ ഇത്തവണ കൂര്‍ഗ്ഗ്‌ മൂന്നാറിനേക്കാള്‍ മുന്നില്‍ കയറുകയായിരുന്നു. 2013 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലത്ത്‌ 10,73,961 സഞ്ചാരികളാണ്‌ കൂര്‍ഗ്ഗില്‍ എത്തിയത്‌. അതേസമയം, 3,53,545 സഞ്ചാരികളാണ്‌ മൂന്നാറില്‍ എത്തിയത്‌. മൂന്നാറിനെ കടത്തിവെട്ടാന്‍ മാത്രം കൂര്‍ഗിന്‌ എന്ത്‌ പ്രത്യേകതകളാണ്‌ ഉള്ളതെന്ന്‌ നമുക്ക്‌ നോക്കാം.ഇത്തവണ മൂന്നാറിലെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 40 ശതമാനം കുറവാണ്‌ ഉണ്ടായിരിക്കുന്നത്‌. അതേ സമയം കൂര്‍ഗില്‍ മുന്‍പ്‌ കണ്ടിട്ടില്ലാത്തവണ്ണം സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായാ വര്‍ദ്ധനവും ഉണ്ടായി. ലോകത്തിലെ തന്നെ സുന്ദരമായ ഒരു ഹണിമൂണ്‍ പറുദീസയാണ്‌ മൂന്നാര്‍. മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ എല്ലാവരും തന്നെ സംതൃപ്‌തരായിരുന്നു. എന്നിട്ടും എല്ലാവരും മൂന്നാര്‍ വിട്ട്‌ കൂര്‍ഗിലേക്ക്‌ പോകാന്‍ ഒരു കാരണം മാത്രമേ ഉള്ളു. കേരളത്തിലെ കാലവസ്ഥ. ഇത്തവണ കനത്ത മഴയായിരുന്നു കേരളത്തില്‍. ചാള്‍സ്‌ രാജകുമാരന്‍ വന്നിട്ട്‌ പോലും മഴ തോല്‍പ്പിച്ചു കളഞ്ഞില്ലേ? അടുത്തിടെ നടത്തിയ സര്‍വ്വേയുടെ ഫലമായി കൂര്‍ഗിന്‌ ഇന്ത്യയിലെ പ്രധാന ഹില്‍സ്‌റ്റേഷന്‍ എന്ന പദവി നല്‍കിയിരിക്കുകയാണ്‌ ഇന്ത്യന്‍ ടൂറിസം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍. സാഹസിക വിനോദങ്ങള്‍, സഞ്ചരിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി നിരവധി സ്ഥലങ്ങള്‍ ഇതൊക്കെയാണ്‌ കൂര്‍ഗിനെ സഞ്ചാരികളുടെ ഇടയില്‍ പ്രിയങ്കരമാക്കുന്നത്‌. മൂന്നാറിനേക്കാള്‍ വിശാലമാണ്‌ കൂര്‍ഗ്ഗ്‌. അവിടെ എത്തിയാല്‍ അതിന്റെ സാംസ്‌കാരിക തനിമയില്‍ നമ്മള്‍ അഭിരമിച്ച്‌ പോകും. അതിന്റെ പ്രകൃതി ഭംഗിയില്‍ നമ്മള്‍ മതിമറക്കും. ഇതാണ്‌ സഞ്ചാരികളെ മൂന്നാറിനെക്കാള്‍ കൂര്‍ഗ്‌ സന്തോഷിപ്പിക്കുന്നത്‌.
ഹോംസ്‌റ്റേയാണ്‌ കൂര്‍ഗ്ഗില്‍ എത്തുന്നവര്‍ക്ക്‌ പ്രിയങ്കരമായ മറ്റൊരു കാര്യം. അംഗീകാരമില്ലാത്ത ഹോംസ്‌റ്റേകള്‍ കൂര്‍ഗില്‍ നിരോധിച്ചിട്ടുണ്ട്‌. ഏത്‌ തരത്തിലുള്ള സഞ്ചാരികള്‍ക്കും കൂര്‍ഗ്ഗ്‌ ഇഷ്ടപ്പെടും സാഹസിക പ്രേമികള്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന സ്ഥലമാണ്‌ കൂര്‍ഗ്‌. കൂര്‍ഗിനെ മൂന്നാറില്‍ നിന്ന്‌ വ്യത്യസ്‌തമാക്കുന്ന മറ്റൊരു കാര്യം ബുദ്ധ വിഹാരമാണ