ലോക നിലവാരത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍


ലോക നിലവാരത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍

Untitled-1 
കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലക്ക് മാതൃകയായി ലോക നിലവാരത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍. ആധുനീകരിച്ച കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി നാടിന് സമര്‍പ്പിച്ചു. എ പ്രദീപ് കുമാര്‍ എം.എല്‍.എയാണ് ശരാശരി സൗകര്യങ്ങളില്‍ നിന്ന് അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് സ്‌കൂളിനെ ഉയര്‍ത്തിയത്.
സര്‍ക്കാര്‍ സ്‌കൂളിനെ കുറിച്ചുള്ള പൊതു ധാരണ തിരുത്തുകയാണ് നടക്കാവിലെ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. കെട്ടിലും മട്ടിലും ആകെ ഒരു ഇന്റര്‍ നാഷണല്‍ ടച്ച്. സ്വകാര്യ സ്‌കൂളുകളെ വെല്ലുന്നതാണ് ഈ സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ് മുറികള്‍. യൂണിഫോമിലും ഉണ്ട് അന്തര്‍ ദേശീയ നിലവാരം. ഇതിന് പുറമെ ഐ എസ് ആര്‍ ഒയുടെ നേത്യത്തില്‍ നിര്‍മ്മിച്ച ലാബോറട്ടറി.
ഇന്‌ഫോസിസിന്റെ സാങ്കേതിക വൈദഗ്ധ്യം, കെഫ് ഹോള്‍ഡിംഗ്‌സ് നിര്‍മ്മിച്ച പ്രീ ഫാബ്രിക്കേറ്റഡ് ഹോളോ ബ്രിക്‌സ്‌കൊണ്ട് നിര്‍മ്മിച്ച കെട്ടിടം, ഓസ്‌ട്രേലിയന്‍ ട്രൂ ബൗണ്‍സ്ദഗ വിരിച്ച ഇന്‍ഡോര്‍ സ്‌റ്റേഡിയം, ന്യൂസിലാന്റില്‍ നിന്ന് ഇറക്കുമതി ചെയ്ത ആസ്‌ട്രോടര്‍ഫ്ക പാകിയ ഹോക്കി, ഫുഡ്‌ബോള്‍ സ്‌റ്റേഡിയം ഇങ്ങനെ പോകുന്നു സ്‌കൂളിന്റെ പ്രത്യേകതകള്‍. കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ പ്രദീപ്കുമാറിന്റൈ പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷന്‍ 15 കോടി മുടക്കിയാണ് സ്‌കൂള്‍ ഇത്തരത്തില്‍ നവീകരിച്ചത്.
വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബാണ് നവീകരിച്ച സ്‌കൂള്‍ കെട്ടിടം വിദ്യാര്‍ത്ഥികള്‍ക്കായ് സമര്‍പ്പിച്ചത്.