'മധുര' പ്രതിഷേധം.
Posted by
melukavu-live
| at 00:00
0
comments
Labels :
'മധുര' പ്രതിഷേധം.
കട്ടപ്പന: ഗാഡ്‌ഗില്‍, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ബേക്കറി ഉടമയുടെ 'മധുര' പ്രതിഷേധം. അഡോണ്‍ ബേക്കറി ഉടമ വിന്‍സെന്റ് മാത്യുവാണ് ക്രിസ്‌മസ് കേക്ക് തയാറാക്കി പ്രതിഷേധിക്കുന്നത്. കസ്‌തൂരി രംഗനെയും ഗാഡ്‌ഗിലിനെയും ചുറ്റിക രൂപത്തില്‍ ചിത്രീകരിച്ച് ജില്ലയെ ക്ഷതമേല്‍പ്പിക്കുന്ന രീതിയിലാണ് കേക്ക് തയാറാക്കിയിരിക്കുന്നത്. .5.5 അടി നീളവും മൂന്നടി വീതിയും രണ്ടരയടി ഉയരവുമുള്ള കേക്ക് അഞ്ച് ദിവസം കൊണ്ടാണ് തയാറാക്കിയത്. എട്ട് കിലോയോളം ഭാരം വരുന്ന കേക്ക് വാട്ടര്‍ക്രീം, കേക്ക് ജലാറ്റിന്‍, ജെല്‍കേക്ക് എന്നിവ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നു. കൂടാതെ ഋഷിരാജ് സിംഗിന്റെ ചിത്രം ആലേഖനം ചെയ്‌തിട്ടുള്ള കേക്കും തയാറാക്കിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)


