എ.ടി.എമ്മില്‍'ചാകര'
Posted by
melukavu-live
| at 05:01
0
comments
Labels :
നൂറുവലിച്ചാല്‍ അഞ്ഞൂറ്; മൂവായിരമായാല്‍ 20,000 കിട്ടും രാജകുമാരിയിലെ എ.ടി.എമ്മില്‍'ചാകര'
രാജാക്കാട്: എ.ടി.എമ്മില്‍ നിന്ന് 100 രൂപ പിന്‍വലിച്ചാല്‍ ലഭിക്കുന്നത് 500 രൂപ. മൂവായിരം രൂപയെടുക്കാനെത്തിയവര്‍ക്ക് ലഭിച്ചത് 20,000 രൂപ. രാജകുമാരിയിലെ യൂണിയന്‍ ബാങ്ക് എ.ടി.എമ്മിലാണ് ഈ മറിമായം. ഇന്നലെ വൈകിട്ട് നാലുമണിയോടെ പണം പിന്‍വലിക്കാന്‍ എത്തിവര്‍ക്കാണ് അക്കൗണ്ടില്‍ ഇല്ലാത്ത തുക 'ലോട്ടറി'യായി ലഭിച്ചത്. ഇതോടെ പണം പിന്‍വലിക്കാനുള്ളവരുടെ തിരക്കായി.
രണ്ടുതവണയായി 50,000 രൂപവരെ കൈക്കലാക്കിയവരുണ്ടത്രേ.എ.ടി.എമ്മിന്റെ തകരാറാണ് സംഭവത്തിന് കാരണമെന്ന് മനസിലാക്കിയെങ്കിലും ഇരുപതോളം പേര്‍ പണം പിന്‍വലിച്ചിട്ടുണ്ടെന്നറിയുന്നു. അക്കൗണ്ടില്‍ പണം ഇല്ലെങ്കിലും ഏതെങ്കിലും തുക അടിച്ച് പിന്‍വലിച്ചാല്‍ ഇരട്ടിയിലേറെ തുക കിട്ടുന്ന അവസ്‌ഥയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചുമണിയോടെ അധികൃതര്‍ എത്തി എ.ടി.എം. പൂട്ടുകയായിരുന്നു. എത്ര തുക പിന്‍വലിച്ചിട്ടുണ്ടെന്ന് തുടര്‍ അന്വേഷണത്തിലേ വ്യക്‌തമാകൂ.
Subscribe to:
Post Comments (Atom)


