S.S.L.C ക്ക് 100% വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.






മേലുകാവ് ക്രൈസ്റ്റ് കത്തിഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ S.S.L.C ക്ക് 100% വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. മേലുകാവ് C.M.S.H.S.S ലെ 2013-2014 ബാച്ച് വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. ക്രൈസ്റ്റ് കത്തിഡ്രല്‍ വികാരി Rev: ഉമ്മന്‍ എം ഉമ്മന്‍ അധ്യഷത വഹിച്ചു. മലപ്പുറം ജില്ല രേജിസ്ട്രാര്‍ അബി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു, P.W.D എന്‍ജിനീയര്‍ ഐസക്‌ വര്‍ഗിസ്‌ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു ,H.M ദാസ് ഡേവിഡ് സര്‍,Rev:ബെന്‍ ആല്‍ബര്‍ട്ട് അസിസ്റ്റന്‍റ് വികാര്‍ , ചര്‍ച്ച് വാര്‍ഡന്‍ എന്‍.സി ജേക്കബ്‌ ,പി.റ്റി.എ.പ്രസിഡന്റ് സലിം ചാഞ്ഞപ്ലക്കല്‍, സുനില്‍ ഐസക്,സെക്രട്ടറി ജയന്‍ സി വര്‍ഗിസ്‌ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.