ആലപ്പുഴയില്‍ തിരയില്‍പ്പെട്ട മൂന്ന്‌ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി



ആലപ്പുഴയില്‍ തിരയില്‍പ്പെട്ട മൂന്ന്‌ വിദ്യാര്‍ത്ഥികളുടെമൃതദേഹങ്ങള്‍ കണ്ടെത്തിതൊടുപുഴ: കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട മൂന്ന്‌ വിദ്യാര്‍ത്ഥകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇടുക്കി പടമുഖം ആലപ്പാട്ട്‌ ഫിലിപ്പിന്റെ മകന്‍ സിറിയക്‌, മുണ്ടുതറയില്‍ സൈമണിന്റെ മകന്‍ സ്‌റ്റെല്‍വിന്‍ , മുളയിങ്കല്‍ ബെന്നിയുടെ മകന്‍ ബോണി എന്നിവരുടെ മൃതദേങ്ങളാണ്‌ കണ്ടെത്തിയത്‌. ഇടുക്കി മുരിക്കാശ്ശേരി പടമുഖം സേക്രട്ട്‌ ഹാര്‍ട്ട്‌ പളളിയുടെ സണ്‍ഡേ സ്‌കൂളില്‍നിന്ന്‌ ഉല്ലാസത്തിനായി വന്ന വിദ്യാര്‍ഥികളാണ്‌ ചൊവ്വാഴ്‌ച വൈകീട്ട്‌ അപകടത്തില്‍പ്പെട്ടത്‌. നാട്ടുകാരും ലൈഫ്‌ ഗാര്‍ഡുകളും ചേര്‍ന്ന്‌ തിരയില്‍പ്പെട്ട ഏതാനും വിദ്യാര്‍ത്ഥികളെ രക്ഷപെടുത്തി. കാണാതായ രണ്ടുകുട്ടികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇരുട്ട്‌ പരന്നതിനെത്തുടര്‍ന്ന്‌ ചൊവ്വാഴ്‌ച നിര്‍ത്തിവച്ചിരുന്നു. ബുധനാഴ്‌ച രാവിലെ പുനരാരംഭിച്ച തിരച്ചിലിലാണ്‌ മൃതദേഹങ്ങള്‍ ലഭിച്ചത്‌. ഒമ്പതാംക്ലാസ്‌ വിദ്യാര്‍ത്ഥികളാണ്‌ മരിച്ച മൂന്നുപേരും.