കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കരടുവിജ്ഞാപനത്തിന് അനുമതി
Posted by
melukavu-live
| at 09:14
0
comments
Labels :
ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്‍ മേലുള്ള കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ കരടു വിജ്ഞാപനത്തിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അനുമതി നല്‍കി. എന്നാല്‍ അന്തിമ വിജ്ഞാപനം തിരഞ്ഞെടുപ്പിനു ശേഷമേ പാടുള്ളുവെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കരടു വിജ്ഞാപനത്തിന്റെ കാര്യത്തില്‍ കേരളത്തിനുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കുന്നതാണ് കമ്മീഷന്റെ നിലപാട്.
കേരളത്തിന്റെ ആവശ്യപ്രകാരം പരിസ്ഥിതി ലോലപ്രദേശങ്ങളുടെ അതിരുകള്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം എന്ന സുപ്രധാനഭേദഗതി ഉള്‍പ്പെടുന്നതാണ് കരടുവിജ്ഞാപനം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മാര്‍ച്ച് നാലിന് പരിസ്ഥിതിമന്ത്രാലയം ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചിരുന്നു.
എങ്കിലും മാര്‍ച്ച് അഞ്ചിന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാല്‍ കരടുവിജ്ഞാപനം പുറത്തിറക്കാന്‍ കഴിയുമോ എന്ന് ആശങ്കയുയര്‍ന്നു. വോട്ടര്‍മാരെ സ്വാധീനിക്കുന്നതാണ് ഈ തീരുമാനം എന്ന് ആരോപിച്ച് ബി.ജെ.പി.തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുകയും ചെയ്തു.
എന്നാല്‍ കരടുവിജ്ഞാപനം തടയേണ്ടതില്ലെന്നാണ് തിരഞ്ഞെടുപ്പുകമ്മീഷന്‍ കൂടിയാലോചനകള്‍ക്കുശേഷം തീരുമാനിച്ചത്.
വിജ്ഞാപനത്തിന്റെ കരടുരൂപം മാത്രമാണിത്. ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ തേടി ഇത് 60 ദിവസത്തോളം വെബ്‌സൈറ്റിലിടുകയാണ് ചെയ്യുന്നത്. കരടുവിജ്ഞാപനത്തിലടങ്ങിയ കാര്യങ്ങളാകട്ടെ ഓഫീസ് മെമ്മോറാണ്ടത്തില്‍ പറഞ്ഞവയുമാണ്. അതായത് , വിഷയം സംബന്ധിച്ച നയം സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിക്കഴിഞ്ഞു. സ്വാഭാവികമായും അന്തിമവിജ്ഞാപനം തിരഞ്ഞെടുപ്പിനു ശേഷമേ ഉണ്ടാകുകയുള്ളൂ.
പരിസ്ഥിതി ലോലപ്രദേശങ്ങള്‍ സംബന്ധിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതില്‍ നിന്നു വ്യത്യസ്തമായി സ്ഥലങ്ങള്‍ അടയാളപ്പെടുത്താന്‍ കേരളത്തിനും മറ്റു സംസ്ഥാനങ്ങള്‍ക്കും അവകാശമുണ്ടെന്ന് അംഗീകരിക്കുകയാണ് ഓഫീസ് മെമ്മോറാണ്ടത്തില്‍ ചെയ്തിരിക്കുന്നത്. ഇതുവഴി ജനവാസമുള്ള ഇടങ്ങളെയും കൃഷിഭൂമിയെയും ഒഴിവാക്കാന്‍ കഴിയും.
ഉമ്മന്‍ വി. ഉമ്മന്‍ സമിതിയെക്കൊണ്ട് ഇത്തരമൊരു ബദല്‍ ഭൂപടം കേരളം തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ പഞ്ചായത്ത് സമിതികള്‍ ശേഖരിച്ച വിവരങ്ങളും റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ നല്‍കിയ വിവരങ്ങളും ചേര്‍ത്താണ് കേന്ദ്രത്തില്‍ കേരളം തങ്ങളുടെ വാദം ഉന്നയിച്ചത്. സംസ്ഥാനത്തെ 123 ഗ്രാമങ്ങളിലെ 13,108 ചതുരശ്രകിലോമീറ്റര്‍ സ്ഥലമാണ് പരിസ്ഥിതിലോലമായി കസ്തൂരിരംഗന്‍ സമിതി കണ്ടെത്തിയത്. കേരളത്തിന്റെ കണക്കുകളില്‍ ഇത് 9998.7 ചതുരശ്രമീറ്ററായി കുറഞ്ഞു.
എന്നാല്‍ ഈ കണക്കുകള്‍ അന്തിമമല്ല. പഞ്ചായത്ത് സമിതികളുടെയും റിമോട്ട് സെന്‍സിങ് സെന്ററിന്റെയും കണക്കുകളില്‍ പൊരുത്തക്കേടുകളുള്ളത് പരിഹരിക്കേണ്ടി വരും. ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
കസ്തൂരിരംഗന്‍ സമിതിറിപ്പോര്‍ട്ടിന്മേല്‍, റിപ്പോര്‍ട്ട് ബാധകമായ ആറു സംസ്ഥാനങ്ങളില്‍ നിന്നും മന്ത്രാലയം ജനവരി 16 ന് അഭിപ്രായം തേടിയിരുന്നു. കേരളം മാത്രമാണ് വിദഗ്ധസമിതിയെ വെച്ച് വിഷയം പഠിച്ച് അഭിപ്രായമറിയിച്ചത്. എന്നാല്‍ ഈ ആവശ്യങ്ങള്‍ മന്ത്രാലയം അംഗീകരിച്ചത് , ഇത്തരത്തിലുള്ള ആവശ്യമുന്നയിക്കാന്‍ കര്‍ണാടകത്തെയും പ്രേരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.
ആശങ്കയകന്നു മുഖ്യമന്ത്രി; ആശ്വാസകരം മാണി
തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയതോടെ കേരളത്തിലെ കര്‍ഷകരുടെ ആശങ്ക മാറിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരട് വിജ്ഞാപനം ഇറങ്ങാന്‍ ഇനി തടസ്സമില്ല. കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരമാണിതെന്നും കേന്ദ്ര സര്‍ക്കാറിനോട് ഇക്കാര്യത്തില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ പ്രചാരണം നടത്തുകയും മൂന്ന് ഹര്‍ത്താലുകള്‍ നടത്തുകയും ചെയ്തവര്‍ക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
*അനുമതി ആശ്വാസകരമാണെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു. എന്നാല്‍ 100 ശതമാനം തൃപ്തിയില്ലെന്നും കരടുവിജ്ഞാപനം പുറത്തിറങ്ങിയ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
*കരടുവിജ്ഞാപനം വഞ്ചനയാണെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് കേന്ദ്രത്തിന്റെ ചെപ്പടിവിദ്യയാണെന്നും സി.പി.എം. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
*കരടുവിജ്ഞാപനം അംഗീകരിക്കില്ലെന്നും നവംബര്‍ 13ലെ വിജ്ഞാപനം പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി പ്രതികരിച്ചു.
Subscribe to:
Post Comments (Atom)


