കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്; ഇറക്കിയ ഉത്തരവ് പിന്‍വലിച്ചു



kc-joseph 
ആലപ്പുഴ: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സര്‍ക്കാര്‍ ഇന്നലെ ഇറക്കിയ ഉത്തരവ് പിന്‍വലിച്ചതായി സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്. ബന്ധപ്പെട്ട മേഖലയില്‍ നിന്നുണ്ടായ ആക്ഷേപങ്ങളെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉത്തരവ് പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത്.
പരിസ്ഥിതി ലോല നോട്ടിഫിക്കേഷന്‍ സംബന്ധിച്ച കേരളത്തിന്റെ നിലപാട് നേരത്തെ തന്നെ പ്രധാനമന്ത്രിയെയും പരിസ്ഥിതി മന്ത്രിയെയും അറിയിച്ചതാണ്. നോട്ടിഫിക്കേഷന് ആവശ്യമായ മാറ്റം വരുത്തണം. നോട്ടിഫൈ ചെയ്ത കേരളത്തിലെ 123 ഗ്രാമങ്ങളാണ് മേഖലയില്‍ ഉള്‍പ്പെടുന്നത്.ഇവിടെ ഭൗതിക പഠനം നടത്തണം.
ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ നൂറിലധികം ആളുകള്‍ താമസിക്കുന്നുണ്ടെങ്കില്‍ ആമേഖലയെ ഇഎഫ്എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവ് പിന്‍വലിക്കുന്നത് സംബന്ധിച്ച് മൂന്നംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്.. ഇത് ലഭിച്ചശേഷം തുടര്‍നടപടികളെടുക്കുമെന്നും കെ സി ജോസഫ് ആലപ്പുഴയില്‍ പറഞ്ഞു