BEST WISHES....... THIRTY MENS CLUB MELUKAVU
Posted by
melukavu-live
| at 19:12
0
comments
Labels :
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് (BEST WISHES .......THIRTY MENS CLUB MELUKAVU)
3500 ടിക്കറ്റിന് രണ്ട് കോടി പേര്‍
മുംബൈ:ക്രിക്കറ്റിലെ ദൈവം അവസാനമായി ഗ്രൗണ്ടില്‍ നിറഞ്ഞാടുന്നത് നേരില്‍ കാണുക മുംബൈക്കാര്‍ക്ക് മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള വലിയൊരു വിഭാഗത്തിന്റെയും സ്വപ്നമായി അവസാനിക്കും. ആയിരക്കണക്കിനാളുകളാണ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ 200-ാം ടെസ്റ്റ് കാണാനുള്ള ടിക്കറ്റ് കിട്ടാതെ നിരാശരായത്. 5,000 ടിക്കറ്റുകളാണ് പൊതുജനങ്ങള്‍ക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ മാറ്റിവെച്ചത്. ഇതില്‍ 3,500 ടിക്കറ്റുകള്‍ 'ക്യാസൂംഗാ' എന്ന വെബ്‌സൈറ്റ് വഴിയാണ് ചൊവ്വാഴ്ച വിറ്റത്. 10,000 രൂപ വിലയുള്ള ബാക്കി 1,500 പ്രത്യേക ടിക്കറ്റുകള്‍ പിന്നീട് വില്ക്കും. 500,1,000, 2,500 രൂപ വിലയുള്ള ടിക്കറ്റുകളാണ് ഓണ്‍ലൈന്‍ വഴി വിറ്റഴിച്ചത്. 15 മണിക്കൂര്‍ കൊണ്ട് ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുപോയതായി വെബ്‌സൈറ്റ് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി പണം നല്കിയിട്ടും ടിക്കറ്റ് കിട്ടാത്തവര്‍ക്ക് പണം തിരികെ നല്കും.
ടിക്കറ്റെടുക്കാന്‍ തിരക്കേറിയപ്പോള്‍ നേരത്തെ, വെബ്‌സൈറ്റ് ജാമായിരുന്നു. 3,500 ടിക്കറ്റിനുവേണ്ടി 1.97 കോടി പേരാണ് ഒരു മണിക്കൂറിനുള്ളില്‍ സൈറ്റില്‍ കയറിയത്. വൈബ്‌സൈറ്റിലൂടെ ടിക്കറ്റ് കിട്ടാതായ മുംബൈക്കാര്‍ പിന്നീട് വാംഖഡെ പരിസരത്തേക്ക് കൂട്ടം കൂട്ടമായി എത്തി. ബോംബെ ഹോക്കി അസോസിയേഷന്‍ കൗണ്ടറില്‍ ടിക്കറ്റ് കിട്ടും എന്ന പ്രതീക്ഷയില്‍ എത്തിയ ആയിരക്കണക്കിന് ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പാടുപെട്ടു.
വാംഖഡെ സ്റ്റേഡിയത്തില്‍ ആകെ 33,000 പേര്‍ക്ക് ഇരിക്കാനുള്ള സംവിധാനമേയുള്ളൂ. ഇതില്‍ 80 ശതമാനം ടിക്കറ്റുകളും എം.സി.എ.യുടെ കീഴിലുള്ള ക്രിക്കറ്റ് ക്ലബ്ബുകള്‍ക്കായി നല്കും. ബാക്കിയുള്ളതില്‍ നല്ലൊരു പങ്ക് സംസ്ഥാന സര്‍ക്കാര്‍, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, പൊലീസ് എന്നിവര്‍ക്കായി മാറ്റിവെച്ചിരിക്കയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും ഇത്തവണ പാസുകളുടെ എണ്ണം വെട്ടിക്കുറച്ചു
| 3500 ടിക്കറ്റിന് രണ്ട് കോടി പേര്‍ മുംബൈ:ക്രിക്കറ്റിലെ ദൈവം അവസാനമായി ഗ്രൗണ്ടില്‍ നിറഞ്ഞാടുന്നത് നേരില്‍ കാണുക മുംബൈക്കാര്‍ക്ക് മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള വലിയൊരു വിഭാഗത്തിന്റെയും സ്വപ്നമായി അവസാനിക്കും. ആയിരക്കണക്കിനാളുകളാണ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ 200-ാം ടെസ്റ്റ് കാണാനുള്ള ടിക്കറ്റ് കിട്ടാതെ നിരാശരായത്. 5,000 ടിക്കറ്റുകളാണ് പൊതുജനങ്ങള്‍ക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ മാറ്റിവെച്ചത്. ഇതില്‍ 3,500 ടിക്കറ്റുകള്‍ 'ക്യാസൂംഗാ' എന്ന വെബ്‌സൈറ്റ് വഴിയാണ് ചൊവ്വാഴ്ച വിറ്റത്. 10,000 രൂപ വിലയുള്ള ബാക്കി 1,500 പ്രത്യേക ടിക്കറ്റുകള്‍ പിന്നീട് വില്ക്കും. 500,1,000, 2,500 രൂപ വിലയുള്ള ടിക്കറ്റുകളാണ് ഓണ്‍ലൈന്‍ വഴി വിറ്റഴിച്ചത്. 15 മണിക്കൂര്‍ കൊണ്ട് ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുപോയതായി വെബ്‌സൈറ്റ് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി പണം നല്കിയിട്ടും ടിക്കറ്റ് കിട്ടാത്തവര്‍ക്ക് പണം തിരികെ നല്കും. ടിക്കറ്റെടുക്കാന്‍ തിരക്കേറിയപ്പോള്‍ നേരത്തെ, വെബ്‌സൈറ്റ് ജാമായിരുന്നു. 3,500 ടിക്കറ്റിനുവേണ്ടി 1.97 കോടി പേരാണ് ഒരു മണിക്കൂറിനുള്ളില്‍ സൈറ്റില്‍ കയറിയത്. വൈബ്‌സൈറ്റിലൂടെ ടിക്കറ്റ് കിട്ടാതായ മുംബൈക്കാര്‍ പിന്നീട് വാംഖഡെ പരിസരത്തേക്ക് കൂട്ടം കൂട്ടമായി എത്തി. ബോംബെ ഹോക്കി അസോസിയേഷന്‍ കൗണ്ടറില്‍ ടിക്കറ്റ് കിട്ടും എന്ന പ്രതീക്ഷയില്‍ എത്തിയ ആയിരക്കണക്കിന് ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പാടുപെട്ടു. വാംഖഡെ സ്റ്റേഡിയത്തില്‍ ആകെ 33,000 പേര്‍ക്ക് ഇരിക്കാനുള്ള സംവിധാനമേയുള്ളൂ. ഇതില്‍ 80 ശതമാനം ടിക്കറ്റുകളും എം.സി.എ.യുടെ കീഴിലുള്ള ക്രിക്കറ്റ് ക്ലബ്ബുകള്‍ക്കായി നല്കും. ബാക്കിയുള്ളതില്‍ നല്ലൊരു പങ്ക് സംസ്ഥാന സര്‍ക്കാര്‍, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, പൊലീസ് എന്നിവര്‍ക്കായി മാറ്റിവെച്ചിരിക്കയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും ഇത്തവണ പാസുകളുടെ എണ്ണം വെട്ടിക്കുറച്ചു |
Subscribe to:
Post Comments (Atom)


