രാമപുരം ഉപജില്ലാ കലോത്സവത്തിന്‌ മേലുകാവില്‍ വര്‍ണാഭമായ തുടക്കം

മേലുകാവ്‌: രാമപുരം വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്‌ സി.എം.എസ്‌. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വര്‍ണ്ണാഭമായ തുടക്കം. മലയോര മേഖലയില്‍ ആദ്യമായെത്തിയ കലോത്സവം നാടിന്റെ ഉത്സവമായി മാറി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടെസിമോള്‍ മാത്യൂസിന്റെ അധ്യക്ഷതയില്‍ ജോയി ഏബ്രഹാം എം.പി. കലോത്സവം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിര്‍മ്മല ജിമ്മി മുഖ്യ പ്രഭാഷണം നടത്തി. ജോസ്‌ലിന്‍ പി. ചാക്കോ സുവനീര്‍ പ്രകാശനം നടത്തി. ബിഷപ്പ്‌ റവ. ഡോ. കെ.ജെ. ശാമുവല്‍ അനുഗ്രഹപ്രഭാഷണം നടത്തി. അന്നമ്മ ജേക്കബ്‌, സണ്ണി മാത്യു, ജേക്കബ്‌ ജോര്‍ജ്‌, രഞ്‌ജിത്‌ സിബി, കത്രിക്കുട്ടി അഗസ്‌റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാളെ വൈകിട്ട്‌ അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു പൂണ്ടിക്കുളം ഉദ്‌ഘാടനം ചെയ്യും.