കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഉത്തരവ്: മലയോര മേഖലയില്‍ ഇടിത്തീ
Posted by
melukavu-live
| at 18:40
0
comments
Labels :
ന്യൂഡല്‍ഹി: കേരളമടക്കമുള്ള സംസ്‌ഥാനങ്ങളുടെ
എതിര്‍പ്പും ആശങ്കകളും തള്ളി
കസ്‌തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്
നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. പശ്‌ചിമഘട്ടം സംരക്ഷണത്തിനായി കസ്‌തൂരിരംഗന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍
കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം കേരളം,
തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നീ
സംസ്‌ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
കേന്ദ്രവിജ്‌ഞാപനമനുസരിച്ച് പശ്‌ചിമ ഘട്ടത്തിലെ പരിസ്‌ഥിതി ലോലമെന്നു വിലയിരുത്തിയ 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ഖനന-മണല്‍വാരല്‍ പ്രവര്‍ത്തനങ്ങള്‍ വിലക്കി. പരിസ്‌ഥിതി ലോല പ്രദേശങ്ങളില്‍
പുതുതായിഖനനം അനുവദിക്കരുത്. 20,000 ചതുരശ്രമീറ്ററിലധികമുള്ള കെട്ടിടങ്ങളും ഒന്നരലക്ഷം ചതുരശ്രമീറ്ററിലധികമുള്ള കെട്ടിടസമുച്ചയങ്ങളും പാടില്ല. അതേ
സമയം ഈ വര്‍ഷം ഏപ്രില്‍ 17ന് മുമ്പ് അനുമതി ലഭിച്ച പദ്ധതികള്‍ക്കു വിലക്കു ബാധകമല്ല. ഇവയ്‌ക്കുള്ള പ്രത്യേക മാര്‍ഗരേഖ പിന്നീടു തയാറാക്കും.
റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ
കേരളത്തിലെ 123 വിലേ്ലജുകള്‍
പരിസ്‌ഥിതി ലോലമെന്നു
പ്രഖ്യാപിക്കപ്പെടും. സംസ്‌ഥാനത്തിന്റെ 33.72 ശതമാനം
പ്രദേശമാണിത്. ഇതില്‍ ഭൂരിഭാഗവും
ഇടുക്കി ജില്ലയിലാണ്. കസ്‌തൂരിംഗന്‍
റിപ്പോര്‍ട്ട് സമയബന്ധിതമായി
നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കാനായി ഉന്നതതല സമിതി ഉടന്‍
രൂപീകരിക്കുമെന്നും പരിസ്‌ഥിതി മന്ത്രാലയം അറിയിച്ചു. ചട്ടലംഘനമുണ്ടായാല്‍
പരിസ്‌ഥിതി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.
വന്‍തോതില്‍ മലിനീകരണം ഉണ്ടാക്കുന്ന റെഡ് കാറ്റഗറി വ്യവസായങ്ങള്‍
മേഖലയില്‍ പൂര്‍ണമായി നിരോധിച്ചു.
പശ്‌ചിമഘട്ട സംരക്ഷണത്തിനായി മാധവ്
ഗാഡ്‌ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച
റിപ്പോര്‍ട്ടിനെതിരേ വ്യാപകവിമര്‍ശനങ്ങള്‍
ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ
റിപ്പോര്‍ട്ടിനെപ്പറ്റി പഠിച്ച്
ശിപാര്‍ശകള്‍ നല്‍കാന്‍ കേന്ദ്രം
കസ്‌തൂരി രംഗന്‍ സമിതിയെ നിയോഗിച്ചത്.
എന്നാല്‍ ഈ റിപ്പോര്‍ട്ടും
മലയോരമേഖലകളില്‍ ആശങ്കയാണ് സൃഷ്‌ടിച്ചത്.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് നിലവിലെ രൂപത്തില്‍ നടപ്പിലാക്കരുതെന്ന
ആവശ്യപ്പെട്ട കേരളം, റിപ്പോര്‍ട്ടിനെപ്പറ്റി പഠിക്കാന്‍ മൂന്നംഗസമിതിയെ സ്വന്തം നിലയില്‍ നിയമിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടാണ്
കേന്ദ്രം വിജ്‌ഞാപനമിറക്കിയത്.
ഗുജറാത്ത്, മഹാരാഷ്‌ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങളിലായി 4156 പരിസ്‌ഥിതി ലോലപ്രദേശങ്ങളെയാണ് കസ്‌തൂരി രംഗന്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. സംസ്‌ഥാനത്ത് ഇടുക്കി, വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം
ജില്ലകളിലെ പ്രദേശങ്ങള്‍ പട്ടികയിലുണ്ട്.
ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍
കേരളത്തിലെ 18 അതീവ ദുര്‍ബല
പ്രദേശങ്ങളെ കണ്ടെത്തി ഇവിടെ നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി
വിലക്കിയിരുന്നു. ഗാഡ്‌ഗില്‍ കമ്മിറ്റി
മൂന്ന് സോണുകളായി തിരിച്ചതിന്
പകരം സ്വാഭാവിക (നാച്ചുറല്‍) ഭൂപ്രകൃതി, സാംസ്‌കാരിക (കള്‍ച്ചറല്‍) ഭൂപ്രകൃതി എന്നിങ്ങനെയായി പശ്‌ചിമഘട്ട മലനിരകളെ കസ്‌തൂരി രംഗന്‍ തരംതിരിച്ചിരിക്കുന്നത്. പശ്‌ചിമ ഘട്ടത്തിലെ ആകെ
പ്രദേശത്തിന്റെ 37 ശതമാനം
മാത്രമാണ് പരിസ്‌ഥിതി വിലോലമേഖലയായി
സ്വാഭാവിക ഭൂപ്രകൃതിയായി കണക്കാക്കിയിരിക്കുന്നത്.
നിരോധന പട്ടികയില്‍പ്പെടുന്നത്
1. ഖനനം, ക്വാറികള്‍, മണല്‍ ഖനനം
2. താപനിലയങ്ങള്‍
3. 20,000 ചതുരശ്ര മീറ്ററിന് മേലേയുള്ള കെട്ടിട നിര്‍മാണം.
4. 50 ഹെക്‌ടറോ ഒന്നരലക്ഷം ചതുരശ്ര മീറ്റര്‍ തറവിസ്‌തീര്‍ണത്തിലോ ഉള്ള ടൗണ്‍ഷിപ്പും നഗരവികസനവും
5. ചുവപ്പ് പട്ടികയിലെ വ്യവസായം.
2. താപനിലയങ്ങള്‍
3. 20,000 ചതുരശ്ര മീറ്ററിന് മേലേയുള്ള കെട്ടിട നിര്‍മാണം.
4. 50 ഹെക്‌ടറോ ഒന്നരലക്ഷം ചതുരശ്ര മീറ്റര്‍ തറവിസ്‌തീര്‍ണത്തിലോ ഉള്ള ടൗണ്‍ഷിപ്പും നഗരവികസനവും
5. ചുവപ്പ് പട്ടികയിലെ വ്യവസായം.
Subscribe to:
Post Comments (Atom)


