« »
******.******WELCOME TO ELAVIZHAPOONCHIRA..ഇലവീഴാപ്പൂഞ്ചിറ റോഡ് പണിപൂർത്തി ആകാത്തതിനാൽ ടുറിസ്റ്റുകൾ വാഹങ്ങൾ മേലുകാവിൽ പാർക്ക് ചെയ്തതിന്ശേഷം ജീപ്പ് ടാക്സിയിൽആണ് .ഇലവീഴാപ്പൂഞ്ചിറ സന്ദർശിക്കുന്നത്... ++++++++++
ഇടുക്കിയുടെ ഭംഗി

    കേരളത്തിലെ  പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇടുക്കിയിലൂടെ ഒരു                                    ചെറിയ യാത്ര


മഴക്കാല രോഗങ്ങളും ലക്ഷണങ്ങളും


മഴക്കാലത്ത് നാട് പനിയുടെ പിടിയിലായിരിക്കും . മഴ ശക്തമായില്ലെങ്കിലും പനി ശക്തമാണ്. സാധാരണ പനി മുതല്‍ മാരകമായ ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ടൈഫോയ്ഡ് തുടങ്ങി വിവിധതരം പനികളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടി.കൊടു ചൂടില്‍ നിന്ന് വര്‍ഷകാലത്തേയ്ക്ക് കാലം മാറിയപ്പോള്‍ രോഗം പടരുന്നത് അതിവേഗ മായി. സാധാരണ പനി മൂന്നോ നാലോ ദിവസംകൊണ്ടു ശമിക്കുമെങ്കിലും മറ്റുള്ളവ അങ്ങനെയല്ല. അവയ്ക്കു വിദഗ്ധ ചികില്‍സ കൂടിയേ തീരൂ. ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ സൂക്ഷിക്കുക

ഡെങ്കിപ്പനി ലക്ഷണങ്ങള്‍
മൂന്നുദിവസം കഴിഞ്ഞും കടുത്ത പനി തുടരുകയും അസഹ്യമായ ശരീരവേദന, കണ്ണു ചുവന്നു തടിക്കുക, കൈകാല്‍ കഴപ്പ് എന്നിവ ഉണ്ടാകുകയും ചെയ്താല്‍ ഡെങ്കിപ്പനി സംശയിക്കാം.

വൈറല്‍ ഫീവര്‍: മഴക്കാല രോഗങ്ങളില്‍ മുഖ്യം. വായുവില്‍ക്കൂടി പകരുന്നത്. കടുത്ത ശരീരവേദനയും തലവേദനയും പനിയുമാണ് ലക്ഷണങ്ങള്‍. രോഗബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക. ഇവര്‍ ഉപയോഗിക്കുന്ന കര്‍ചീഫും തോര്‍ത്തും മറ്റും തിളച്ച വെള്ളത്തില്‍ കഴുകിയെടുക്കണം.

ബ്രോങ്കൈറ്റിസ്: വൈറല്‍ ഫീവറിന്റെ അതേ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ ചുമയും ശ്വാസംമുട്ടലും ഉണ്ടാകും.

ഡെങ്കിപ്പനി: കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടു പെരുകുന്ന ഇൌഡിസ് ഇൌജിപ്തി എന്നയിനം കൊതുകാണ് രോഗകാരണം. സാധാരണ പനിയായി തുടക്കം. ശക്തമായ ശരീരവേദന അനുഭവപ്പെടും. വൈകാതെ കണ്ണു ചുവക്കും. ശരീരത്തില്‍ ചെറിയ ചുവന്ന കുരുക്കള്‍ പ്രത്യക്ഷപ്പെടും. ചെറിയ പനിയാണെങ്കില്‍പ്പോലും സ്വയം ചികില്‍സിക്കാതെ ഡോക്ടറെ കാണണം.

എലിപ്പനി: എലികളുടെ വിസര്‍ജ്യം മഴയിലൂടെ നദികളിലും നീരുറവകളിലുമെത്തുന്നതോടെയാണ് എലിപ്പനി പടരുന്നത്. ഇൌ വെള്ളം കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്നതിലൂടെ രോഗമെത്തു ന്നു.ശരീരത്തിലെ മുറിവുകളിലൂടെയാണ് രോഗാണുക്കള്‍ ഉള്ളില്‍ കടക്കുന്നത്. കടുത്ത പനി, വിറയല്‍, കഠിനമായ തലവേദന, പേശിവലിവ് എന്നിവ അനുഭവപ്പെടും. നീരുറവകള്‍ ശുചിയായി സൂക്ഷിക്കുക. ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ മഴയില്‍ ഒലിച്ചുപോകാത്തവിധം സംസ്കരിക്കുക.

ചിക്കുന്‍ഗുനിയ: പനി, സന്ധികളില്‍ നീര്, വേദന, ദേഹത്തു ചുവന്ന തടിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗം ഭേദപ്പെട്ടാലും സന്ധിവേദന തുടരും. ഈഡിസ് ഈജിപ്തി എന്നയിനം കൊതുകു പരത്തുന്ന രോഗം. പരിസര ശുചീകരണം, കൊതുകു നിര്‍മാര്‍ജനം എന്നിവ മുഖ്യം.

ടോണ്‍സിലൈറ്റിസ്: കൂടുതലായും കുട്ടികളെ ബാധിക്കുന്നു. തൊണ്ടയിലെ അണുബാധയാണിത്. പനിയും തൊണ്ടവേദനയുമാണ് ലക്ഷണങ്ങള്‍. ആന്റിബയോട്ടിക് ചികില്‍സകൊണ്ടേ പലപ്പോഴും രോഗം ഭേദമാകൂ.

ന്യുമോണിയ: വായുവില്‍ക്കൂടി പകരുന്നു. പിഞ്ചുകുട്ടികള്‍ക്കു ന്യുമോണിയ വരാന്‍ സാധ്യത കൂടുതല്‍. സമയത്തു ചികില്‍സിച്ചില്ലെങ്കില്‍ ശ്വാസംമുട്ടല്‍, ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ പനി കൂടുതല്‍ സങ്കീര്‍ണമാകും.

മഞ്ഞപ്പിത്തം: ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മഴക്കാലത്തു പിടിപെടുന്ന രോഗങ്ങളാണ്. വെള്ളത്തി ലാണ് ഇതിന്റെ അണുക്കള്‍ കാണപ്പെടുന്നത്. മൂത്രത്തിനും കണ്ണിനുമുണ്ടാകുന്ന മഞ്ഞനിറമാണു പ്രധാന ലക്ഷണം. വിശപ്പില്ലായ്മ, വയറുവേദന, പനി, ഛര്‍ദി എന്നിവയുമുണ്ടാകും. രക്തപരിശോധനയിലൂടെ രോഗം നിര്‍ണയിക്കണം. കണ്ടുപിടിക്കാന്‍ വൈകിയാല്‍ ജീവന്‍തന്നെ അപകടത്തിലാകും. നന്നായി തിളപ്പിച്ച വെള്ളം ഉപയോഗിക്കുക. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ഒഴിവാക്കുക. മഞ്ഞപ്പിത്തം ബാധിച്ച ആളുകള്‍ ഉപയോഗിക്കുന്ന പ്ളേറ്റും ഗാസും ഉപയോഗിക്കാതിരിക്കുക.

ടൈഫോയ്ഡ്: മഴക്കാലത്ത് വേഗത്തില്‍ പടരുന്ന മറ്റൊരു രോഗം. രോഗിയുടെയും രോഗാണുവാഹക രുടെയും മലമൂത്രവിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. ഈച്ചകളും രോഗം പടര്‍ത്തും. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണു ലക്ഷണങ്ങള്‍. രക്തപരിശോധന നടത്തി രോഗം നിര്‍ണയിക്കാം.

കോളറ: ആഹാരത്തില്‍ക്കൂടിയും വെള്ളത്തില്‍ക്കൂടിയും പകരുന്ന രോഗം. പനിക്കൊപ്പം കടുത്ത ഛര്‍ദിയും വയറിളക്കവുമുണ്ടാകും. വയറിളകുന്നതു കഞ്ഞിവെള്ളത്തിന്റെ നിറത്തിലാണ്. രോഗി തളര്‍ന്നു വീഴാനിടയുണ്ട്. വേഗത്തില്‍ വൈദ്യസഹായം ലഭ്യമാക്കണം.

വളംകടി: ചെളിവെള്ളത്തിലൂടെ നടക്കുമ്പോള്‍ വിരലുകള്‍ക്കിടയിലുള്ള ത്വക്കില്‍ അണുബാധയുണ്ടായി പഴുക്കും. അസഹ്യമായ ചൊറിച്ചിലുമുണ്ടാകും. എപ്പോഴും ചെരുപ്പ് ഉപയോഗിക്കുകയാണ് പ്രതിവിധി. പുറത്തു പോയി വന്നാലുടന്‍ ചൂടുവെള്ളത്തില്‍ കാല്‍ കഴുകണം. വളംകടി തുടങ്ങിയാലുടന്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് തരിയിട്ട ചെറു ചൂടുവെള്ളത്തില്‍ കാല്‍ മുക്കിവയ്ക്കുക .


മഴക്കാല രോഗങ്ങള്‍ അകറ്റാന്‍


തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
. ഭക്ഷണത്തിനു മുന്‍പ് സോപ്പ് ഉപയോഗിച്ചു കൈ കഴുകുക.
. ഭക്ഷണസാധനങ്ങള്‍ ചൂടോടുകൂടി കഴിക്കുക.
. ഈച്ചശല്യം തടയുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍നിന്നു പഴച്ചാറുകള്‍ വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കുക
. എപ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കുക.
. അലസമായി കിടക്കുന്ന ചിരട്ടകള്‍, പ്ളാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍ എന്നിവയിലൊക്കെ കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാധ്യതയുണ്ട്. അല്‍പ്പം വെള്ളം കെട്ടിക്കിടക്കുന്നതു കണ്ടാല്‍ ബ്ളീച്ചിങ് പൌഡര്‍ വിതറുകയാണ് ഉത്തമം.
. കിണറിനും വേണം ശ്രദ്ധ. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ക്ളോറിന്‍ ചേര്‍ക്കണം. ചുറ്റുമതില്‍ കെട്ടിയാല്‍ മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും ഒലിച്ചിറങ്ങുന്നത് ഒഴിവാക്കാം.
. കിണറ്റിന്‍കരയില്‍ അലക്കരുതെന്നും കുളിക്കരുതെന്നും മൃഗങ്ങളെ കുളിപ്പിക്കരുതെന്നും പറയേണ്ട കാര്യമില്ലല്ലോ.
. മലിനജലം ഒഴുക്കിവിടാന്‍ അഴുക്കുചാല്‍ ഉണ്ടാകണം. അവസാനം ഒരു കുഴിയും. കുഴിയില്‍ പൊട്ടിയ ഒാട്, ഇഷ്ടികക്കഷണങ്ങള്‍ എന്നിവ അടുക്കിയശേഷം മണല്‍ വിരിക്കുക. കൊതുകു പെരുകാതിരിക്കാന്‍ ഉത്തമമാര്‍ഗമാണിത്.
. അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികില്‍സിച്ചു ഗുരുതരമാക്കാതെ ഡോക്ടറെ സമീപിക്കണം. പനിയുടെ കാര്യത്തില്‍ ഇതു പ്രധാനമാണ്. സാധാരണ പനിയെന്നു പറഞ്ഞു തള്ളിക്കളയുന്നതു പിന്നീടു ദോഷമുണ്ടാക്കും.

ചര്‍മ സംരക്ഷണം
മുടി വരണ്ട് അറ്റം വിണ്ടു കീറുക, ചര്‍മം പരുക്കനാകുക, ചുണ്ടു പൊട്ടുക, കാല്‍പ്പാദങ്ങള്‍ വെടിച്ചു കീറുക...അങ്ങനെ പ്രശ്നങ്ങളുടെ പട്ടിക നീളുകയാണ്. വളരെ ഡ്രൈ ആയ ചര്‍മമുള്ളവര്‍ പ്രത്യേകം ജാഗ്രത കാണിക്കണം. എണ്ണമയം കുറയുന്നതോടെ തൊലിപ്പുറത്തും ചുണ്ടിലും മറ്റും വിണ്ടുകീറല്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. സോപ്പിന്റെ ഉപയോഗം കുറയ്ക്കണം. പകരം ചെറുപയര്‍ പൊടിയോ കടലമാവോ ആവാം. എണ്ണമയം നിലനിര്‍ത്താന്‍ ക്രീമുകളോ പച്ചവെളിച്ചെണ്ണയോ ഉപയോഗിക്കാവുന്ന താണ്. കുളിച്ചു കഴിഞ്ഞാല്‍ മുടിയില്‍ ഈര്‍പ്പം ഉണ്ടാകരുത്. ഈര്‍പ്പം ഉണ്ടായാല്‍ താരന്റെ ആക്രമണ ത്തിനു വഴിതുറക്കും.

ചായയും കാപ്പിയും അധികമാവരുത്
വേനല്‍ക്കാലത്ത് ചായയും കാപ്പിയും മദ്യത്തിനു തുല്യമാണ് എന്നാണു വിലയിരുത്തല്‍. മഴക്കാലത്തും വ്യത്യസ്തമല്ല. രാവിലെയും വൈകിട്ടും ഒാരോ കപ്പ് ചായയോ കാപ്പിയോ കുടിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അതിന്റെ അളവ് കൂടരുത് എന്നുമാത്രം. ദാഹം മാറ്റാനുള്ളതല്ല ഇവയെന്ന് ഒാര്‍മ വേണം.

സോക്സും ഷൂസും വില്ലനാകും
നനഞ്ഞ യൂണിഫോമും ഷൂസിനകത്തെ നനഞ്ഞുകുതിര്‍ന്ന സോക്സും വില്ലന്‍മാരാകും. മഴക്കാലത്ത് ഷൂ, സോക്സ് എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുന്നതാണു നല്ലത്. നനഞ്ഞ സോക്സ് ധരിച്ച് ഇരുന്നാല്‍ ഫംഗസ് ബാധ ഉണ്ടാകാം. മഴ നനഞ്ഞു വന്നുകഴിഞ്ഞാല്‍ കാല്‍ വൃത്തിയായി കഴുകിത്തുടച്ച് ഉണക്കണം. വിരലുകള്‍ക്കിട വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ലെതര്‍ നിര്‍മിത ചെരുപ്പുകളില്‍ ഈര്‍പ്പം തങ്ങിനില്‍ക്കും എന്നതിനാല്‍ പ്ളാസ്റ്റിക് നിര്‍മിത അല്ലെങ്കില്‍ റബര്‍ നിര്‍മിത ചെരുപ്പുകളാണ് ഉത്തമം. അതുപോലെതന്നെ നനഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇല്ലെങ്കില്‍ ഫംഗല്‍ ഇന്‍ഫക്ഷനും വൈറല്‍ ഇന്‍ഫക്ഷനും ഉണ്ടാകും. നനഞ്ഞ വസ്ത്രങ്ങള്‍ ഫാനിനു ചുവട്ടില്‍ ഇട്ട് ഉണക്കുന്ന ശീലമുണ്ട് ചിലര്‍ക്ക്. ആ മുറിയുടെ വാതിലുകളും ജനലുകളും തുറന്നിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം






വിനോദസഞ്ചാര കേന്ദ്രമായ പൂഞ്ചിറയിൽ എത്തിപെടുവാനുള്ള തടസം റോഡ്


ELAVEEZHAPUNCHIRA
മേലുകാവ്: ഇലവീഴാപൂഞ്ചിറയുടെ അടിവാരത്ത്  സ്ഥിതിചെയ്യുന്ന ഗ്രാമമാണ് മേലുകാവ്. ഇവിടെ നിന്നും പുഞ്ചിറ വരെ ഉള്ള  അഞ്ചു കിലോമീറ്റർ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ഇവുടുത്തെ നാട്ടുകാരുടെ ദുരവസ്ഥ ഹോസ്പിറ്റലിൽ ഒരു രോഗിയെ എത്തിക്കാൻ മിനിമം  രണ്ടര മണിക്കൂർ എടുക്കും  മേലുകാവിൽ നിന്നും തൊടുപുഴ വരെ 17  കിലോമീറ്റർ ഒരുവാഹനം ഓടിയെത്താൻ വെറും 20  മിനിറ്റ് മേലുകാവിൽ നിന്നും ഇലവീഴാ പുഞ്ചിറ വരെ ഉള്ള 5  കിലോമീറ്റർ വാഹനം ഓടിയെത്താൻ 1 മണിക്കൂർ .വികസിത കേരളത്തിന് എന്തുപറ്റി ഇവിടുത്തുകാരും മനുഷ്യർ അല്ലെ .വിനോദസഞ്ചാര  കേന്ദ്രമായ പൂഞ്ചിറയിൽ എത്തിപെടുവാനുള്ള ഏക  തടസം റോഡ് ആണ്. ഇനിയെങ്കിലും ഇവിടുത്തെ ആളുകളുടെ ദുരവസ്ഥ മനസിലാക്കി സർക്കാർ ഇതിനുവേണ്ട നടപടികൾ സ്വീകരിക്കണം .

കുപ്പക്കയം

കുപ്പക്കയം 

കോട്ടയം :മേലുകാവിൽ നിന്നും ഇലവീഴാപ്പൂഞ്ചിറയ്ക്കു പോകുന്നവഴി  പ്രകൃതിയുടെ  വരദാനമാണ് കുപ്പക്കയം .



ഇലവീഴാപ്പൂഞ്ചിറ സന്ദർശിക്കു



ഇലവീഴാപ്പൂഞ്ചിറ റോഡ് പണിപൂർത്തി ആകാത്തതിനാൽ ടുറിസ്റ്റുകൾ വാഹങ്ങൾ മേലുകാവിൽ പാർക്ക് ചെയ്തതിന്ശേഷം ടാക്സി ജീപ്പിൽ ആണ് .ഇലവീഴാപ്പൂഞ്ചിറ സന്ദർശിക്കുന്നത്...

അനുമോദനസമ്മേളനം, അവാര്‍ഡ് ദാനം

അനുമോദനസമ്മേളനം, അവാര്‍ഡ് ദാനം

അനുമോദനസമ്മേളനം, അവാര്‍ഡ് ദാനം  എസ്.എസ്.എല്‍.സി പരീക്ഷയില്‍  100 ശതമാനം വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോതിക്കുന്നു..സ്ഥലം:ബെതലഹേം ഡേ കെയര്‍ സെന്റര് മേലുകാവ് തീയതി 28-06-2014 11.00am


ബോള്‍ പോയിന്റ്‌ പേനയില്‍ പിറക്കുന്ന ചിത്രങ്ങള്‍



ബോള്‍ പോയിന്റ്‌ പേനയില്‍ പിറക്കുന്ന ചിത്രങ്ങള്‍





ഷോർട്ട് ഫിലിം

മേലുകാവ്:  ക്രൈസ്റ്റ്  കത്തിഡ്രൽ മേലുകാവ് യുവജന പ്രസ്ഥാനം ലഹരി എന്ന  വിഷയത്തെ അസ്പതമാക്കി ചങ്ങനാശേരിയിൽ നടന്ന ഷോർട്ട്  ഫിലിം കോംമ്പറ്റീഷനിൽ   പ്രദർശിപ്പിച്ച
 "THE SOUL KILLER "എന്ന ഷോർട്ട്  ഫിലിം.

എ.ടി.എമ്മില്‍'ചാകര'

നൂറുവലിച്ചാല്‍ അഞ്ഞൂറ്‌; മൂവായിരമായാല്‍ 20,000 കിട്ടും രാജകുമാരിയിലെ എ.ടി.എമ്മില്‍'ചാകര'




രാജാക്കാട്‌: എ.ടി.എമ്മില്‍ നിന്ന്‌ 100 രൂപ പിന്‍വലിച്ചാല്‍ ലഭിക്കുന്നത്‌ 500 രൂപ. മൂവായിരം രൂപയെടുക്കാനെത്തിയവര്‍ക്ക്‌ ലഭിച്ചത്‌ 20,000 രൂപ. രാജകുമാരിയിലെ യൂണിയന്‍ ബാങ്ക്‌ എ.ടി.എമ്മിലാണ്‌ ഈ മറിമായം. ഇന്നലെ വൈകിട്ട്‌ നാലുമണിയോടെ പണം പിന്‍വലിക്കാന്‍ എത്തിവര്‍ക്കാണ്‌ അക്കൗണ്ടില്‍ ഇല്ലാത്ത തുക 'ലോട്ടറി'യായി ലഭിച്ചത്‌. ഇതോടെ പണം പിന്‍വലിക്കാനുള്ളവരുടെ തിരക്കായി.
രണ്ടുതവണയായി 50,000 രൂപവരെ കൈക്കലാക്കിയവരുണ്ടത്രേ.എ.ടി.എമ്മിന്റെ തകരാറാണ്‌ സംഭവത്തിന്‌ കാരണമെന്ന്‌ മനസിലാക്കിയെങ്കിലും ഇരുപതോളം പേര്‍ പണം പിന്‍വലിച്ചിട്ടുണ്ടെന്നറിയുന്നു. അക്കൗണ്ടില്‍ പണം ഇല്ലെങ്കിലും ഏതെങ്കിലും തുക അടിച്ച്‌ പിന്‍വലിച്ചാല്‍ ഇരട്ടിയിലേറെ തുക കിട്ടുന്ന അവസ്‌ഥയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ അഞ്ചുമണിയോടെ അധികൃതര്‍ എത്തി എ.ടി.എം. പൂട്ടുകയായിരുന്നു. എത്ര തുക പിന്‍വലിച്ചിട്ടുണ്ടെന്ന്‌ തുടര്‍ അന്വേഷണത്തിലേ വ്യക്‌തമാകൂ.

കനത്ത മഴയെതുടർന്ന് കനത്ത നാശനഷ്ട്ടങ്ങൾ .





മേലുകാവ്:  ഇന്നലെ  രാത്രി  പെയ്ത മഴയിൽ മേലുകാവിൽ നിന്ന്  എലവിഴപുഞ്ചിറക്ക്  പോകുന്ന  റോഡ്‌  അരുകിൽ   (മചിയനികൽ )  വർഗിസിൻറെ വിട്ടുമുറ്റം തകർന്നു വിണ മതിൽ കേട്ട് .

ഗോള്‍ലൈന്‍ ടെക്‌നോളജി ഉപയോഗിക്കുന്ന ആദ്യ ലോകകപ്പ്‌




സാവോ പോളോ: ഇന്ന്‌ റിയോ ഡി ജെനീറോയിലെ മാറക്കാന സ്‌റ്റേഡിയത്തില്‍ ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പന്തുരുളുന്നത്‌ പുതിയൊരു ചരിത്രത്തിന്‌ തുടക്കം കുറിച്ചുകൊണ്ടാണ്‌. നിരവധി വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ഗോള്‍ലൈന്‍ ടെക്‌നോളജി ഈ ലോകകപ്പില്‍ പരീക്ഷിക്കപ്പെടുകയാണ്‌. പന്ത്‌ ഗോള്‍ ലൈന്‍ കടന്നോ എന്ന്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ കണ്ടെത്തുന്നതിനുള്ള ഉപാധിയാണിത്‌. ഗോള്‍ ആണോ അല്ലയോ എന്ന്‌ കൃത്യമായി നിര്‍ണ്ണയിക്കാനാകും എന്നതാണ്‌ ഇതിന്റെ സവിശേഷത. ഗോള്‍ലൈന്‍ സാങ്കേതികവിദ്യ നൂറു ശതമാനം കൃത്യമാണെന്നാണ്‌ ഫിഫയുടെ അവകാശവാദം.
ഗോള്‍ പോസ്‌റ്റില്‍ പതിനാല്‌ ഹൈ റെസല്യൂഷന്‍ ക്യാമറ ഘടിപ്പിച്ചാണ്‌ ഗോള്‍ നിര്‍ണ്ണയിക്കുന്നത്‌. ഗോള്‍മുഖത്തേക്ക്‌ എല്ലാ ആങ്കിളില്‍ നിന്നും കേന്ദ്രീകരിച്ചിരിക്കുന്ന ക്യാമറകള്‍ക്ക്‌ സെക്കന്‍ഡില്‍ 500 ഫ്രെയിമുകള്‍ എടുക്കാനുള്ള കഴിവുണ്ട്‌. ക്യാമറകളില്‍ നിന്ന്‌ ലഭിക്കുന്ന ഫ്രെയിമുകള്‍ വിശകലനം ചെയ്‌ത് ഇവയുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറിന്‌ ഗോള്‍ കൃത്യമായി നിര്‍ണ്ണയിക്കാനാകും. പന്ത്‌ ഗോള്‍ ലൈന്‍ കടന്നാലുടന്‍ മാച്ച്‌ റഫറിയുടെ കയ്യില്‍ കെട്ടിയിരിക്കുന്ന വാച്ച്‌ വൈബ്രേറ്റു ചെയ്യുകയും ഡിസ്‌പ്ലേയില്‍ 'ഗോള്‍' എന്ന്‌ ഫ്‌ലാഷ്‌ ചെയ്യുകയും ചെയ്യും.
ജെര്‍മന്‍ സ്‌റ്റാര്‍ട്ടപ്പ്‌ കമ്പനിയായ 'ഗോള്‍കണ്‍ട്രോള്‍' ആണ്‌ ടെക്‌നോളജി വികസിപ്പിച്ചിരിക്കുന്നത്‌. ക്രിക്കറ്റ്‌, റഗ്‌ബി, ടെന്നിസ്‌ തുടങ്ങിയവയ കായിക ഇനങ്ങള്‍ക്ക്‌ പുറമേ അമേരിക്കന്‍ സ്‌റ്റെല്‍ ഫുട്‌ബോളിലും വര്‍ഷങ്ങളായി ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്‌. 2400ലേറെ പരീക്ഷണ വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ്‌ ഫിഫ ഇത്തവണ ഗോള്‍ലൈന്‍ ടെക്‌നോളജി ലോകകപ്പില്‍ അവതരിപ്പിക്കുന്നത്‌.
2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിലെ ഇംഗ്ലണ്ട്‌ജര്‍മ്മനി മത്സരത്തില്‍ ഇംഗ്ലണ്ട്‌ താരം ഫ്രാങ്ക്‌ ലാംപാര്‍ഡ്‌ അടിച്ച ഗോള്‍ റഫറി നിഷേധിച്ചതിനെ തുടര്‍ന്നാണ്‌ ഫിഫ ഈ ലോകകപ്പു മുതല്‍ ഗോള്‍ നിര്‍ണ്ണയത്തിന്‌ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചത്‌. നിര്‍ണ്ണായക മത്സരത്തില്‍ അടിച്ച ഗോള്‍ നല്‍കാതിരുന്നത്‌ വന്‍ പ്രതിഷേധത്തിന്‌ വഴിവെച്ചിരുന്നു. ലാംപാര്‍ഡ്‌ അടിച്ച പന്ത്‌ മുകളിലെ ബാറില്‍ തട്ടിയ ശേഷം ഗോള്‍ പോസ്‌റ്റിന്‌ അകത്തു വീഴുന്നത്‌ ടെലിവിഷന്‍ റീപ്ലേകളില്‍ വ്യക്‌തമായിരുന്നു.

സംസ്ഥാനത്ത് പെട്രോള്‍ക്ഷാമം രൂക്ഷം



സംസ്ഥാനത്ത് പല പെട്രോള്‍ പമ്പുകളിലും പെട്രോളില്ല. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് പെട്രോള്‍ ക്ഷാമം രൂക്ഷമായിരിക്കുന്നത്. ഐ.ഒ.സിയുടെയും എച്ച്.പിയുടെയും പല പമ്പുകളും അടച്ചിട്ടിരിക്കുകയാണ്.

ബി.പി.സി.എല്ലില്‍ നിന്നും വേണ്ടത്ര പെട്രോള്‍ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പെട്രോള്‍ കമ്പനികള്‍ പറയുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളിലാണ് പെട്രോള്‍ ക്ഷാമം രൂക്ഷമായി തുടരുന്നത്. അതേസമയം, അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ അളവില്‍ കമ്പനികള്‍ക്ക് പെട്രോള്‍ നല്‍കില്ലെന്നാണ് ബി.പി.സി.എല്ലിന്റെ നിലപാട്.

സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിനായുള്ള ഒത്തുകളിയാണ് പ്രതിസന്ധിക്ക് കാരണമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു. കടല്‍ വഴി ലഭിക്കുന്ന പെട്രോളിന്റെ വരവ് കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഐ.ഒ.സി ഉദ്യോഗസ്ഥര്‍ പറയുന്നു. ഉത്തരേന്ത്യയില്‍ രണ്ട് റിഫൈനറികള്‍ അടച്ചുപൂട്ടിയതാണ് കാരണമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. രണ്ടു ദിവസങ്ങള്‍ക്കകം ഈ റിഫൈനറികള്‍ തുറക്കുമെന്നും അതോടെ പ്രതിസന്ധി തീരുമെന്നുമാണ് ഐ.ഒ.സി പറയുന്നത്.

ലോകകപ്പ് ഫുട്‌ബോളിന് നാളെ കിക്കോഫ്.




സാവോ പോളോ: എതിര്‍പ്പുകളെയും പ്രതിഷേധങ്ങളെയും തത്കാലം മറക്കാം. ഇനിയുള്ള 31 ദിവസങ്ങള്‍ പ്രതീക്ഷകളുടേത്. കാല്‍പ്പന്തിന്റെ മഹോത്സവത്തിന് കാനറികളുടെ നാട് ഒരുങ്ങിക്കഴിഞ്ഞു. കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രം.

സാവോ പോളോയിലെ അരീനയില്‍ ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രി 12.30ന് ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള മത്സരത്തോടെ ഇരുപതാം ലോകകപ്പ് ഫുട്‌ബോളിന് തുടക്കമാവും. തുടര്‍ന്നുള്ള 30 ദിവസങ്ങള്‍ ഇവിടെ കളിയുടെ കാര്‍ണിവല്‍. രാജ്യത്തിന്റെ സ്വപ്‌നം ഹൃദയത്തിലേറ്റി 32 ടീമുകള്‍ പുല്‍മൈതാനത്ത് പടപൊരുതും. ജൂലായ് 13ന് രാത്രി ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ അടുത്ത നാലുവര്‍ഷത്തേക്കുള്ള ലോകജേതാക്കളെ നിശ്ചയിച്ച് ലോങ്വിസില്‍ മുഴങ്ങും.

നീണ്ട 64 വര്‍ഷങ്ങള്‍ക്കുശേഷമാണ് ബ്രസീല്‍ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. 1950ല്‍ നടന്ന ലോകകപ്പിന്റെ ഫൈനലില്‍ ഉറുഗ്വായോട് തോറ്റ ബ്രസീലിന് ആ അപമാനത്തെ മയ്ച്ചുകളയാനുള്ള അവസരമാണ് ഇത്. ഇക്കുറിയും ഫൈനല്‍ മാരക്കാനയിലാണ് എന്നത് ബ്രസീലിന് ഒരേസമയം ആവേശവും ആശങ്കയും പകരുന്നു.

ബ്രസീലില്‍ ലോകകപ്പ് നടത്തിപ്പിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും സമരങ്ങളും ഈ ലോകകപ്പിനെ കലുഷിതമാക്കിയിരുന്നു. രാജ്യത്തെ അഴിമതിയെയും വിലക്കയറ്റത്തെയുമാണ് എതിര്‍ക്കുന്നതെന്നും കളിയോട് എതിര്‍പ്പില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കളി തുടങ്ങുന്നതോടെ എല്ലാ എതിര്‍പ്പുകളും മാറ്റിവെച്ച് ബ്രസീലിലെ ജനങ്ങള്‍ ഫുട്‌ബോളിനുവേണ്ടി മുന്നിട്ടിറിങ്ങും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സാവോപോളോ നഗരത്തില്‍ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തിയിരുന്ന പ്രതിഷേധം ചൊവ്വാഴ്ച താത്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്.

പ്രമുഖ താരങ്ങളുടെ പരിക്കുകളും ഫുട്‌ബോള്‍ പ്രണയികളെ ആശങ്കയിലാക്കുന്നു. ബ്രസീലിന്റെ പ്രതീക്ഷയായ നെയ്മര്‍ക്ക് ചൊവ്വാഴ്ച പരിശീലനത്തിനിടെ പരിക്കേറ്റത് ആരാധകരെ എന്നപോലെ ടീമിനെയും നടുക്കിയിട്ടുണ്ട്. ലോകോത്തര താരങ്ങളായ കൊളംബിയയുടെ റഡമെല്‍ ഫാല്‍ക്കാവോ, ഫ്രാന്‍സിന്റെ ഫ്രാങ്ക് റിബറി, ജര്‍മനിയുടെ മാര്‍ക്കോ റൂസ് എന്നിവര്‍ പരിക്കിനെത്തുടര്‍ന്ന് പിന്മാറിയത് ലോകകപ്പിന്റെ നഷ്ടമാകും. ഉറുഗ്വായുടെ ലൂയി സുവാരസ്, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരും പരിക്കിന്റെ ഭീഷണിയിലാണ്. 

മഴ പോലെ സ്വപ്‌നങ്ങള്‍

ബ്യൂട്ടിഫുള്‍ ഗെയിം...വാക്കുകള്‍ക്ക് പൂര്‍ണമായും വരച്ചെടുക്കാനാകുന്നതല്ല ഫുട്‌ബോളിന്റെ സൗന്ദര്യം. ലോകകപ്പ് ബ്രസീലിലേക്കെത്തുമ്പോള്‍ ഫുട്‌ബോളിന്റെ മനോഹാരിത ഏറുകയാണ്. ലോകകപ്പിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും കാഴ്ചകളും ഒക്കെ വെറുതെ എഴുതിത്തുടങ്ങുകയാണിവിടെ...



ആ രാത്രിയിലേക്ക് ഇനി ഒരാഴ്ചയുടെ അകലം മാത്രം. തകര്‍ത്തുപെയ്യുന്ന ഇടവപ്പാതി മഴയില്‍ ഒരു സുലൈമാനിയും കുടിച്ചുകൊണ്ടിരിക്കുമ്പോഴാകും ആ ഗോള്‍ വരുന്നത്. വലതുവിങ്ങിലൂടെ ഡാനി ആല്‍വെയ്‌സ് കയറ്റിക്കൊണ്ടു വരുന്ന പന്ത് ക്രൊയേഷ്യന്‍ പ്രതിരോധനിരയെ തുളച്ച് പെനാല്‍ട്ടിബോക്‌സിലേക്ക്. മഴവെള്ളത്തില്‍ തെന്നിക്കളിക്കുന്ന ഒരു പരല്‍മീനിനെപ്പോലെ പെനാല്‍ട്ടിബോക്‌സിലേക്ക് വഴുതിക്കയറുന്ന നെയ്മര്‍. പ്രതിരോധിക്കാന്‍ വന്ന ക്രൊയേഷ്യന്‍ ഭടനെ വെട്ടിയൊഴിഞ്ഞ് പന്തിന് മീതെ രണ്ടു ചുവടുകളില്‍ നൃത്തം ചെയ്ത് നെയ്മറുടെ മനോഹരമായ ഫിനിഷിങ്. ഫുട്‌ബോള്‍ ഒരു കളി എന്നതിനപ്പുറം അതിമനോഹരമായ ഒരു ഓപ്പറയാകുന്ന ഉന്മാദ നിമിഷം. ഡ്രിബിള്‍ ചെയ്ത് മൈതാനം നിറഞ്ഞ് പരന്ന ഒരുകൂട്ടം നര്‍ത്തകരുടെ ഫലപ്രാപ്തിയുടെ സായൂജ്യം. ആയിരക്കണക്കിന് കാഷിറോളകള്‍ തീര്‍ത്ത സംഗീതത്തിന്റെ വിസ്‌ഫോടനത്തില്‍ റഫറിയുടെ വിസില്‍നാദം അലിഞ്ഞുപോകുന്നു. കോര്‍ണര്‍ ഫ്ലാഗിനടുത്ത് ആഹ്ലാദത്തിന്റെ മനുഷ്യഗോപുരം തീര്‍ത്ത് ബ്രസീലിന്റെ മഞ്ഞനിറം ആകാശത്തേക്ക് ഉയരുന്നു.

മഴ പോലെ സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങുകയാണ്....ഉദ്ഘാടന മത്സരത്തില്‍ ബ്രസീല്‍ ക്രൊയേഷ്യയെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിക്കുന്നത്...കഴിഞ്ഞ കലാശക്കളിയുടെ ആവര്‍ത്തനം പോലെ മുന്നില്‍ നിറയുന്ന മത്സരത്തില്‍ ഒരു ഗോളിന് മുന്നില്‍ക്കയറിയ സ്‌പെയിനിനെ അവസാന നിമിഷത്തെ ആര്യന്‍ റോബന്റെ ഗോളില്‍ ഹോളണ്ട് പിടിച്ചുനിര്‍ത്തുന്നത്...പേരുകേട്ട ഇറ്റാലിയന്‍ പ്രതിരോധക്കോട്ടയില്‍ വെയ്ന്‍ റൂണിയുടെ മിസൈലിലൂടെ ഇംഗ്ലണ്ട് വിള്ളല്‍ വീഴ്ത്തുന്നത് ...ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ സംഘശക്തിയുടെ കരുത്തില്‍ ജര്‍മനി അനായാസം മറികടക്കുന്നത്...ഏഷ്യയുടെ വീരപുത്രന്‍മാരായ ഇറാനിയന്‍ പടയെ ഒരു പുഴയിലേക്കെന്നവണ്ണം അര്‍ജന്റീന മുക്കിത്താഴ്ത്തുന്നത്....ഓരോരുത്തരുടെയും സ്വപ്‌നങ്ങള്‍ക്ക് ഓരോരോ നിറങ്ങളാണ്. സ്വപ്‌നങ്ങള്‍ എത്ര കണ്ടാലും തീരില്ല. ആളുകള്‍ കണ്ടുകണ്ടാണ് കടല്‍ ഇത്ര വലുതായതെന്ന് കെ.ജി.ശങ്കരപ്പിള്ളയുടെ കവിതയില്‍ പറയുന്നുണ്ട്. അതുപോലെ ആളുകള്‍ കണ്ടുകണ്ടാകണം ലോകകപ്പിന്റെ സ്വപ്‌നങ്ങള്‍ക്ക് ഇത്രമേല്‍ നിറങ്ങള്‍ ചാലിച്ചത്.

സ്വപ്‌നങ്ങള്‍ കാണുമ്പോള്‍ ചിലരുടെ മനസ്സ് നിറയെ സാംബാതാളമാണ്..ചിലരാകട്ടെ നീലയും വെള്ളയും കലര്‍ന്ന പ്രതിഭാസംഘത്തിന്റെ സ്‌നേഹക്കൂട്ടിലായിരിക്കാം. ഇറ്റലിക്കും ഇംഗ്ലണ്ടിനും ജര്‍മനിക്കും ഫ്രാന്‍സിനും സ്‌പെയിനിനും ഹോളണ്ടിനുമൊക്കെ പിന്തുണ പ്രഖ്യാപിക്കുന്നുവരുണ്ട്. ആര്‍ക്കും ആരോടും യോജിക്കാം, വിയോജിക്കാം. ഫുട്‌ബോള്‍ അങ്ങനെയാണ്. മൈതാനമധ്യത്തില്‍ തീഗോളം പോലെ ഒരു പന്ത്. ആയിരക്കണക്കായ മനുഷ്യരുടെ വികാരവിചാരങ്ങള്‍ മൈതാനത്തിന്റെ കല്‍പ്പടവുകളില്‍ എരിയുന്നു. ഗോള്‍ എന്ന പരമമായ സത്യം തേടി 22 പേര്‍ പോര്‍മുഖത്ത് അണിനിരക്കുമ്പോള്‍ സ്വപ്‌നങ്ങള്‍ മാത്രമല്ല ഇനി നിങ്ങള്‍ക്ക് കാണാനുള്ളത്. നിങ്ങള്‍ക്ക് പ്രവചിക്കാം...കൂട്ടുകാരുമായി പന്തയം വെക്കാം...ഊണിലും ഉറക്കത്തിലും ഇഷ്ടടീമിന്റെ സാധ്യതകളെക്കുറിച്ച് ആലോചിച്ച് തല പുണ്ണാക്കാം....എല്ലാത്തിനും ഒരു ന്യായീകരണമുണ്ട്...ഫുട്‌ബോള്‍ അങ്ങനെയാണ്.



1986ല്‍ മെക്‌സിക്കോയിലെ ആസ്‌തെക്ക് സ്‌റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലേറെ കാണികളുടെ മുന്നില്‍വെച്ച് ലോകകപ്പ് ആകാശത്തേക്ക് ഉയര്‍ത്തുമ്പോള്‍ ഡീഗോ മാറഡോണയുടെ കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകുകയായിരുന്നു. നേരിട്ടും അല്ലാതെയും ആ ദൃശ്യം കണ്ടുനിന്ന അനേക ലക്ഷം ആരാധകരുടെ കണ്ണുകളും അപ്പോള്‍ നിറഞ്ഞൊഴുകുകയായിരുന്നു. അര്‍ജന്റീനയോടുള്ള ആരാധകരുടെ അടങ്ങാത്ത അഭിനിവേശം ലോകകപ്പിന് എക്കാലത്തും ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ തന്നെയാണ് സമ്മാനിച്ചത്. വീണ്ടും ഒരു ലോകകപ്പ് മുന്നില്‍ നിന്ന് മാടി വിളിക്കുമ്പോള്‍ ഏതൊക്കെയോ ഹൃദയങ്ങള്‍ പിടച്ചുതുടങ്ങുകയാണ്. ഹൃദയം പിടയ്ക്കാതെ നിങ്ങള്‍ക്ക് ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ കഴിയില്ല. കാരണം ഹൃദയം കൊണ്ട് ഫുട്‌ബോള്‍ കളിക്കുന്നവരാണ് ലോകകപ്പില്‍ പന്ത് തട്ടാനെത്തുന്നവരില്‍പ്പലരും.

കളി തുടങ്ങും മുമ്പേ വഴിയില്‍ വീണുപോയവരുടെ വിലാപങ്ങളും നമ്മുടെ കാതുകളില്‍ ഒഴുകിയെത്തുന്നുണ്ട്. വിശ്വസ്തതയുടെ ആള്‍രൂപമായ സ്വീഡിഷ് പോരാളി സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്...ഗോള്‍ പോസ്റ്റിന് താഴെ കാവല്‍ മാലാഖയെപോലെ കൈകള്‍ വിരിച്ചുനിന്ന ചെക്ക് റിപ്പബ്ലിക്കിന്റെ കാവല്‍ക്കാരന്‍ പീറ്റര്‍ ചെക്ക്...ക്ലബ്ബ് ഫുട്‌ബോളിന്റെ കളിമുറ്റത്ത് ശതകോടികളുടെ വിലയുണ്ടായിട്ടും സ്വന്തം രാജ്യത്തെ ലോകകപ്പിന്റെ രാജകീയ വേദിയിലേക്ക് നയിക്കാന്‍ കഴിയാതെപോയ വെയ്ല്‍സിന്റെ രാജകുമാരന്‍ ഗാരത് ബെയ്ല്‍...ശ്രീനിവാസന്‍ ഒരക്ഷരം മിണ്ടരുതെന്ന് പറഞ്ഞ പോളണ്ടിന്റെ ഫുട്‌ബോള്‍ അത്ഭുതം ലെവന്‍ഡോവ്‌സ്‌കി...പട്ടികയിലേക്ക് ഇനിയും ഒരുപാട് പേരുകള്‍ ചേര്‍ക്കാനുണ്ട്. യോഗ്യതാ റൗണ്ടിന്റെ യുദ്ധഭൂമിയില്‍ സ്വന്തം ടീം പരാജിതരായി മുട്ടുകുത്തിയപ്പോള്‍ കാല്‍പന്തുകളിയുടെ രാജകീയ വേദി നഷ്ടമായ പോരാളികളാണിവര്‍. ഇവരെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കാതെ എങ്ങനെയാണ് നാം ലോകകപ്പ് മത്സരങ്ങള്‍ക്കായി രാവുറങ്ങാതെ കാത്തിരിക്കുന്നത്.





അതിനേക്കാള്‍ വേദനാജനകമായ വാര്‍ത്തകളും ഇതാ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഫുട്‌ബോള്‍ ഒരു മധുചഷകം പോലെ നുരഞ്ഞുപൊങ്ങുന്ന ലഹരിയായ കൊളംബിയയുടെ മഞ്ഞക്കുപ്പായത്തില്‍ ഫാല്‍ക്കാവോ ഇല്ല എന്ന സത്യം ഇനിയും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അല്ലെങ്കില്‍ ഒന്നാലോചിച്ച് നോക്കൂ...ഫാല്‍ക്കാവോ എന്ന ഗോളടിയന്ത്രമില്ലാതെ കൊളംബിയന്‍ കോച്ച് ജോസ് പെക്കര്‍മാന്‍ എങ്ങനെയാണ് ടീമിനെ വിന്യസിക്കുക....ജയിക്കാനാകില്ലെന്ന് ഉറപ്പുള്ള യുദ്ധത്തിന് ഇറങ്ങുന്ന പോരാളികളുടെ ശരീരഭാഷയിലേക്ക് കൊളംബിയ വീണുപോയത് എത്ര പെട്ടെന്നാണ്. പോര്‍ച്ചുഗലിന്റെയും ഫ്രാന്‍സിന്റെയും സ്വപ്‌നങ്ങള്‍ക്കുമേലെയും ഇതുപോലെയുള്ള പേടിയുടെ നിഴലുകള്‍ വീഴുന്നുണ്ട്. പരിക്ക് മൂലം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫ്രാങ്ക് റിബറിയും ലോകകപ്പിനില്ലെങ്കില്‍....ഓര്‍ക്കുമ്പോള്‍ തന്നെ മനസില്‍ എവിടെയോ വോദന പൊടിയുന്നു....അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന നമുക്ക് പ്രാര്‍ത്ഥിക്കാം.




കാത്തിരിപ്പിന്റെ ഒരു ഘട്ടം കഴിഞ്ഞ ഡിസംബറിലാണ് പൂര്‍ത്തിയായത്. കുടം തുറന്ന് പുകമഞ്ഞുപോലെ ആ ഭൂതം പുറത്തുവന്നപ്പോള്‍ ലോകകപ്പിന്റെ ഗ്രൂപ്പിങ്ങ് എന്ന ചിത്രമാണ് വരയ്ക്കപ്പെട്ടത്. ആഗ്രഹിച്ചതുപോലെ അനായാസ ഗ്രൂപ്പില്‍പ്പെട്ട സന്തോഷത്തില്‍ ചിലര്‍...ജീവിതത്തിനും മരണത്തിനും ഇടയിലുള്ള കയത്തില്‍പ്പെട്ടതുപോലെ ചിലര്‍...ഏതു വിഭാഗത്തിലാണ് നിങ്ങളുടെ ഇഷ്ടടീം പെട്ടിരിക്കുന്നത് എന്നറിയില്ല. ഏതിലായാലും നിങ്ങള്‍ സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു... പ്രവചനങ്ങള്‍ നടത്തിത്തുടങ്ങിയിരിക്കുന്നു.. ആരോടും പന്തയം വെച്ച് തുടങ്ങിയിരിക്കുന്നു...ഇനിയുള്ള ദിനങ്ങളില്‍ നിങ്ങള്‍ക്ക് സ്വസ്ഥതയുണ്ടാകില്ല... നിങ്ങളുടെ മനസ്സ് ഏതൊക്കെയോ വഴികളിലൂടെ ഭ്രാന്തമായി സഞ്ചരിച്ചുകൊണ്ടിരിക്കും...എല്ലാത്തിനും കാരണം ഒന്നുമാത്രം...നിങ്ങള്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു...ഫുട്‌ബോള്‍ അങ്ങനെയാണ്.